ചിറ്റൂര്‍: പെരുമാട്ടിയിലെ പ്ലാച്ചിമട കൊക്കക്കോള കമ്പനിയില്‍ ആ രംഭിച്ച കോവിഡ് ചികിത്സാകേന്ദ്രം ജില്ലയിലെ കോവിഡ് പ്രതിരോ ധ പ്രവര്‍ത്തനങ്ങളില്‍ വലിയ ഉണര്‍വുണ്ടാക്കാന്‍ സഹായകമാകു മെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചിറ്റൂര്‍ പ്ലാച്ചിമടയി ലെ കൊക്കകോള കമ്പനിയില്‍ ഒരുക്കിയ കോവിഡ് ചികിത്സാ കേ ന്ദ്രം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

20 വര്‍ഷമായി അടച്ചിട്ടിരുന്ന പ്ലാന്റില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഹിന്ദുസ്ഥാന്‍ കൊക്കകോള ബിവറേജസ് ലിമിറ്റഡ് സി.എസ്.ആര്‍ ഉദ്യമത്തിന്റെ ഭാഗമായി മെച്ചപ്പെടുത്തിയ ശേഷമാണ് കെട്ടിടം ജില്ലാ ഭരണകൂടത്തിന് വിട്ടു നല്‍കിയത്. മാതൃകാപരമായ പ്രവര്‍ത്ത നത്തിന് മുന്‍കൈയെടുത്ത കമ്പനിയെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

34 ഏക്കറില്‍ 35000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടമാണുള്ള ത്. ഇവിടെ 550 കിടക്കകളാണ് ഒരുക്കിയിട്ടുള്ളത്. ഇതില്‍ ഓക്‌സിജ ന്‍ സൗകര്യമുള്ള 100 കിടക്കകള്‍, വെന്റിലേറ്റര്‍ സൗകര്യമുള്ള 20 കിടക്കകള്‍, 50 ഐ.സി.യു കിടക്കകള്‍ എന്നിവ സജ്ജമാക്കിയിട്ടു ണ്ട്. എയര്‍ കണ്ടീഷണറോടു കൂടിയ റെഡിമെയ്ഡ് ക്യാബിനുകള്‍, എല്ലാ ബെഡുകളിലും ആവശ്യമനുസരിച്ചുള്ള സിലിണ്ടര്‍ സപ്പോര്‍ട്ട്, രണ്ട് കെ.എല്‍ വരെ ശേഷി ഉയര്‍ത്താവുന്ന ഒരു കെ.എല്‍ ഓക്‌സി ജന്‍ ടാങ്ക്, പോര്‍ട്ടബിള്‍ എക്‌സ്-റേ കണ്‍സോള്‍, 24*7 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ് ഒ പി, ഫാര്‍മസി എന്നിവയും സജ്ജമായി കഴിഞ്ഞു.

ജനവാസ -വ്യാപാര മേഖലകളില്‍ നിന്നും അകന്നാണ് ക്യാമ്പസ് സ്ഥിതിചെയ്യുന്നത്. അതിനാല്‍ തന്നെ കോവിഡ് ചികിത്സയ്ക്ക് അനുയോജ്യമായ കേന്ദ്രമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. നാലാഴ്ച കൊണ്ടാണ് സി. എസ്.എല്‍.ടി.സി യാഥാര്‍ത്ഥ്യമാക്കിയത്. ആകെ 1.10 കോടി ചെലവിലാണ് നിര്‍മ്മിച്ചത്. ജില്ലാ ദുരന്തനിവാരണ അതോറിറ്റി മുഖേന ജില്ലാ ഭരണകൂടം 30 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് 30 ലക്ഷം രൂപയും ഏട്ട് ഗ്രാമപഞ്ചായത്തുകള്‍ 10 ലക്ഷം രൂപ വീതം ആകെ 80 ലക്ഷം രൂപയും പദ്ധതിക്കായി നല്‍കി. ഇതു കൂടാതെ കേരള ആല്‍ക്കഹോളിക് പ്രൈവറ്റ് ലിമിറ്റഡ്, പ്രിന്‍സ് മൈദ, പെരുമാട്ടി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്, ചിറ്റൂര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നിവയും സ്‌പോണ്‍സര്‍ ചെയ്തിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയത് പാലക്കാട് നിര്‍മിതി കേന്ദ്രയും മെഡിക്കല്‍ ഓക്‌സിജന്‍ ടാങ്ക് സജ്ജമാക്കിയത് ശ്രീ വെങ്കിടേശ്വര ഗ്യാസ് ഏജന്‍സിയുമാണ്.

കോവിഡ് രോഗബാധ ആരോഗ്യരംഗത്ത് അടിസ്ഥാന സൗകര്യ വിക സനത്തില്‍ മുന്‍പെങ്ങുമില്ലാത്ത സമ്മര്‍ദ്ദമാണ് സൃഷ്ടിച്ചിരിക്കുന്നത്. വൈറസിന്റെ ഘടന മാറും തോറും പ്രതിസന്ധിയുടെ തീവ്രതയും വര്‍ദ്ധിക്കുകയാണ്. കോവിഡ് ഒന്നാം തരംഗത്തില്‍ ഓക്‌സിജന്റെ യോ കിടക്കകളുടെയോ കുറവ് പ്രശ്‌നമായിരുന്നില്ല. എന്നാല്‍ രണ്ടാം തരംഗത്തില്‍ പലയിടങ്ങളിലും ഇവയുടെ കുറവ് അനുഭവപ്പെട്ടു. വളരെ വേഗത്തില്‍ തന്നെ ഈ പരിമിതികള്‍ മറികടക്കാനായി.

കോവിഡ് വലിയ രീതിയില്‍ ആഘാതം ഉണ്ടാക്കിയ ജില്ലകളിലൊ ന്നാണ് പാലക്കാട്. രണ്ടാം തരംഗത്തില്‍ പ്രതിദിനം 3500 ഓളം സജീ വ കേസുകള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവിലെ കേസു കളുടെ ശരാശരി എണ്ണം 1300 ആണ്. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 31.7 ശതമാനം വരെ എത്തിയ ഘട്ടമുണ്ടായിരുന്നു. മെയ് മാസം പകുതി യില്‍ സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ ഒന്നാമത് പാലക്കാട് ജില്ലയായിരുന്നു. ഈ പ്രതിസന്ധി ഘട്ടത്തെ നേരിടാന്‍ കാര്യക്ഷമമായ ഇടപെടലുകളാണ് ജില്ലയില്‍ നടന്നതെന്ന് മുഖ്യ മന്ത്രി പറഞ്ഞു. 53 ഡിസിസികള്‍, 9 സി.എഫ്. എല്‍.ടി.സി.കള്‍, 4 സി. എസ്.എല്‍.ടി.സി.കള്‍ , 9 കോവിഡ് ആശുപത്രികള്‍ എന്നിവ സജ്ജ മാക്കി. ഇതിനുപുറമേ 18 സ്വകാര്യ ആശുപത്രികളില്‍ കോവിഡ് രോഗികളെ ചികിത്സിക്കാനുള്ള സൗകര്യം ഒരുക്കിയ സാഹചര്യം നില നില്‍ക്കുമ്പോഴാണ് ഹിന്ദുസ്ഥാന്‍ കൊക്കകോള ബിവറേജസ് ലിമിറ്റഡ് പ്ലാച്ചിമടയിലെ ക്യാമ്പസ് കോവിഡ് ചികിത്സ സൗകര്യം ഒരുക്കുന്നതിന് വിട്ടു നല്‍കാന്‍ തയ്യാറായത്. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഇതിനായി കാര്യമായ ഇടപെടല്‍ നടത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.

പ്ലാച്ചിമടയില്‍ കോവിഡ് മാനദണ്ഡം പാലിച്ച് നടന്ന പരിപാടിയില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി അധ്യക്ഷനായി. ആരോ ഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് മുഖ്യാതിഥിയായി. കെ.ബാബു എം. എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മുരുകദാസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ റിഷ പ്രേംകുമാര്‍, എം. സതീഷ്, ജോഷി ബ്രി ട്ടോ, എസ്. പ്രിയദര്‍ശനി, എസ്. അനീഷ്, ബാലഗംഗാധരന്‍, വി.എസ് ശിവദാസ്, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, ഡി.എം.ഒ ഡോ.കെ.പി റീത്ത, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!