അലനല്ലൂര്‍: അലനല്ലൂര്‍, കോട്ടോപ്പാടം ടൗണുകള്‍ അണുനശീകര ണം നടത്തി എസ് വൈ എസ് അലനല്ലൂര്‍ സോണ്‍ സാന്ത്വനം ടീം. കടകള്‍, ആശുപത്രികള്‍, ആരാധനാലയങ്ങള്‍ പെട്രോള്‍ പമ്പുകള്‍, എ ടി എം കേന്ദ്രങ്ങള്‍, ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ യുള്ള പൊതു ഇടങ്ങളാണ് എസ് വൈ എസ് അലനല്ലൂര്‍ സോണ്‍ സാന്ത്വനം എമര്‍ജന്‍സി ടീമിന്റെ നേതൃത്വത്തില്‍ അണുനശീക രണം നടത്തിയത്. സാന്ത്വനം പ്രവര്‍ത്തകരായ ഫിറോസ് വഴങ്ങല്ലി, സലീം കൊടക്കാട്, മൊയ്ദുട്ടി കിഴക്കുംപുറം, മുജീബ് കൊടക്കാട് എന്നിവരുടെ നേതൃത്വത്തില്‍ നാലു സംഘങ്ങളായാണ് അണുന ശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.എസ് വൈ എസ് സോണ്‍ പ്രസിഡണ്ട് മുഹമ്മദലി സഖാഫി ചാലിയം ഉദ്ഘാടനം നിര്‍വഹിച്ചു, എമര്‍ജന്‍സി ടീം അംഗങ്ങളായ, ഉമര്‍ കോട്ടോപ്പാടം,സൈതലവി സഖാഫി തിരുവിഴാംകുന്ന്, ഷഫീഖ് അലി അല്‍ഹസനി കൊമ്പം, മുഹമ്മദലി സഖാഫി, ശിഹാബ് മദനി, ശാഹുല്‍ ഹമീദ് വഴങ്ങല്ലി, ഹനീഫ അലനല്ലൂര്‍, ശിഹാബ് കൊടക്കാട്, അഷ്റഫ് ലത്വീഫി, ഫഹദ് അലനല്ലൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു