മണ്ണാര്‍ക്കാട്: ബ്ലോക്ക് പരിധിയിലെ ഭീമനാട് ഡിവിഷനില്‍ പ്രവാസി കള്‍ക്ക് കോവിഡ് വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ബ്ലോക്ക് പഞ്ചാ യത്ത് മെമ്പറും പ്രവാസി ലീഗ് നേതാവുമായ ബഷീര്‍ തെക്കന്റെ നേതൃത്വത്തില്‍ സൗകര്യമൊരുക്കി.രജിസ്‌ട്രേഷന്‍ ക്യാമ്പ് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.അലനല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹംസ.കെ,അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബഷീര്‍ തെക്കന്‍ രജിസ്റ്ററേഷന്‍ ക്യാമ്പിനെ കുറിച്ച് വിശദീകരിച്ചു.ജില്ലാ ലീഗ് സെക്രട്ടറി റഷീദ് ആലായന്‍, സൈനുദ്ധീന്‍, മുഹമ്മദലി ആലായന്‍, റസാഖ് മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.