അലനല്ലൂര്‍: പിടിവിട്ട് കോവിഡ് അലനല്ലൂരിലും കുതിക്കുന്നു. രോഗ ബാധിതരുടെ എണ്ണം നാനൂറ് കടന്നതോടെ ആശങ്കയും വര്‍ധിക്കുക യാണ്.പ്രതിദിന പരിശോധനയില്‍ രോഗബാധിതരുടെ എണ്ണം വര്‍ധി ച്ച് വരുന്നതായാണ് കാണുന്നത്.ഇന്ന് സാമൂഹിക ആരോഗ്യകേന്ദ്ര ത്തില്‍ 106 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 54 പേ രില്‍ കോവിഡ് രോഗം കണ്ടെത്തി.പരിശോധനക്ക് വിധേയരായവ രില്‍ 40 പേരാണ് അലനല്ലൂര്‍ പഞ്ചായത്തിലുള്ളവര്‍.സ്വകാര്യ ലാബു കളില്‍ നടത്തിയ പരിശോധനയുടെ ഫലമടക്കം അലനല്ലൂരില്‍ 48 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഇതോടെ പഞ്ചാ യത്തില്‍ ആകെ രോഗബാധിതരുടെ എണ്ണം 403 ആയി.500 ലധികം പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
ഉപ്പുകുളം,മുണ്ടക്കുന്ന് വാര്‍ഡുകളിലാണ് ഏറ്റവും കൂടുതല്‍ കോവി ഡ് ബാധിതര്‍.ഇവിടെ 58 പേര്‍ക്ക് വീതമാണ് രോഗം ബാധിച്ചിരിക്കു ന്നത്.പെരിമ്പടാരി,ചിരട്ടക്കുളം വാര്‍ഡുകളില്‍ 27 വീതം രോഗികളു ണ്ട്.കാട്ടുകുളം വാര്‍ഡിലാണ് ഏറ്റവും കുറവ് രോഗികളുള്ളത്. ഇവി ടെ ആറ് പേരാണ് ചികിത്സയിലുള്ളത്.പാക്കത്ത് കുളമ്പ്,അലനല്ലൂര്‍ ടൗണ്‍,ഉണ്ണിയാല്‍,ആലുങ്ങല്‍ വാര്‍ഡുകളില്‍ ഏഴ് വീതം, പടിക്കപ്പാ ടം,കണ്ണംകുണ്ട് വാര്‍ഡുകളില്‍ എട്ട് വീതം മാളിക്കുന്ന്,യത്തീംഖാന വാര്‍ഡുകളില്‍ 10 വീതവും നല്ലൂര്‍പ്പുള്ളി,കുഞ്ഞുകുളം വാര്‍ഡുകളി ല്‍ 13 വീതം,കോട്ടപ്പള്ള,വഴങ്ങല്ലി വാര്‍ഡുകളില്‍12,പള്ളിക്കുന്ന് വാര്‍ഡില്‍ 13,പള്ളിക്കുന്ന് വാര്‍ഡില്‍ 15,കാര,ആലുംകുന്ന് വാര്‍ഡു കളില്‍ 20,കലങ്ങോട്ടിരി വാര്‍ഡില്‍ 22,കൈരളി വാര്‍ഡില്‍ 25 വീ തം രോഗികളാണ് ഉള്ളത്.
ആകെയുള്ള 23 വാര്‍ഡുകളില്‍ 16 വാര്‍ഡുകളും കണ്ടെയ്ന്റ്‌മെന്റ് സോണുകളാണ്.താലൂക്കില്‍ തന്നെ ഏറ്റവും കൂടുതല്‍ കണ്ടെയ്ന്റ് മെന്റ് സോണുകളുള്ള പഞ്ചായത്തും അലനല്ലൂരാണ്. കണ്ടെയ്ന്റമെ ന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാണ്.പോലീസും ആ രോഗ്യവകുപ്പും പരിശോധന നടത്തി വരുന്നുണ്ട്. കോവിഡ് രണ്ടാം തരംഗം ഭീതിജനകമാം വിധം വ്യാപിക്കുന്ന സാഹചര്യത്തി ല്‍ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്ന് വരുന്ന രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ ജനങ്ങളുടേയും പിന്തു ണയുണ്ടാകണ മെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത, വൈസ് പ്രസി ഡന്റ് കെ ഹംസ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.ഗ്രാമ പഞ്ചായത്തുകള്‍ക്ക് കീഴില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെ യ്യുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി മണ്ണാ ര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് നാളെ അടിയന്തര യോഗം വിളിച്ച് ചേര്‍ക്കുന്നുണ്ട്.