മണ്ണാര്‍ക്കാട്: കോവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കാന്‍ കൂടു തല്‍ സുരക്ഷയും കരുതലും സമന്വയിപ്പിച്ച ബൃഹത്പദ്ധതിയുമായി മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത്.ബ്ലോക്കിന് കീഴിലെ ഗ്രാമ പഞ്ചായ ത്തുകള്‍ക്ക് ആംബുലന്‍സ് മുതല്‍ രോഗികള്‍ക്ക് പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള വിറ്റാമിന്‍ ഗുളിക വരെ ലഭ്യമാക്കുന്ന പദ്ധ തിയാണ് വിഭാവനം ചെയ്തിരിക്കുന്നത്.ബ്ലോക്ക് പഞ്ചായത്തിന് കീഴി ലെ ഗ്രാമ പഞ്ചായത്തുകളിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങ ള്‍ അവലോകനം ചെയ്യുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ഭര ണസമിതി വിളിച്ച് ചേര്‍ത്ത അടിയന്തര യോഗത്തിലാണ് ഇത് സംബ ന്ധിച്ച് ധാരണയായത്.

പദ്ധതി പ്രകാരം ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള മുഴുവന്‍ പഞ്ചാ യത്തുകളിലേക്കും ആംബുലന്‍സുകള്‍ നല്‍കുന്നത് കൂടാതെ പരി ധിയിലുള്ള മുഴുവന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ക്കും സാൂഹി ക ആരോഗ്യ കേന്ദ്രങ്ങള്‍ക്കും പ്ലസ് ഓക്സിമീറ്റര്‍,തെര്‍മല്‍ സ്‌കാനര്‍ എന്നിവയും ലഭ്യമാക്കും.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേ ര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും നാട്ടുകല്‍, മണ്ണാര്‍ക്കാ ട്, കല്ലടിക്കോട് പോലീസ് സ്റ്റേഷനുകളിലെ ജീവനക്കാര്‍ക്കും ആവ ശ്യമായ എന്‍-95 മാസ്‌ക്,സര്‍ജിക്കല്‍ ഗ്ലൗസ്,സാനിറ്റൈസര്‍ എന്നിവ നല്‍കും.കോവിഡ് പോസിറ്റീവ് ആയ രോഗികള്‍ക്ക് പ്രതിരോധ ശേ ഷി വര്‍ധിപ്പിക്കുന്നതിനുള്ള വിറ്റാമിന്‍ ഗുളികകള്‍ നല്‍കുന്നതിനു ള്ള പദ്ധതികളും അടിയന്തിരമായി നടപ്പിലാക്കാന്‍ തീരുമാനിച്ചു.

അലനല്ലൂര്‍ സാമൂഹിക ആരോഗ്യകേന്ദ്രം മുഖേനയാണ് മുഴുവന്‍ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ക്കും വാക്സിന്‍ നല്‍കി വരുന്നത്. വാക്സിന്റെ ലഭ്യത വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. കൂടാതെ അടിയന്തിരമായി ഹെല്‍പ്പ് ഡെസ്‌ക് രൂപീകരിക്കാനും കാര്യങ്ങളുടെ നടത്തിപ്പിനുമായി ഒരു കമ്മിറ്റി രൂപീകരിക്കുവാനും തീരുമാനിച്ചു. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി കെ ഉമ്മുസല്‍മ അദ്ധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുസ്തഫ വറോടന്‍, അലനല്ലൂര്‍ സിഎച്ച്‌സി സൂപ്ര ണ്ട് ഡോ.റാബിയ, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, നാട്ടു കല്‍ പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഹിദായത്തുള്ള മാമ്പ്ര, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാ രായ ബുഷറ,തങ്കം,മറ്റു ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍ എന്നിവര്‍ സംസാരിച്ചു.വൈസ് പ്രസിഡന്റ് മുഹമ്മദ് ചെറൂട്ടി സ്വാഗവും സെ ക്രട്ടറി ഇന്‍ ചാര്‍ജ് നാരായണന്‍ കുട്ടി നന്ദി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!