പാലക്കാട്:കോവിഡ് 19 വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഏപ്രില്‍ 24, 25 തീയതികളില്‍ സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ നാളെ മതപരമായ എല്ലാ ചടങ്ങു കളും പ്രാര്‍ത്ഥനകളും മുന്‍കൂര്‍ അനുമതിയുള്ള ഉത്സവങ്ങളും പൊ തുജനാരോഗ്യം കണക്കിലെടുത്ത് പൊതുജനപങ്കാളിത്തം പൂര്‍ണമാ യി ഒഴിവാക്കി ചടങ്ങുകള്‍ മാത്രമായി നടത്താന്‍ ജില്ലാ കലക്ടര്‍ ഉത്ത രവിട്ടു.
കണ്ടയ്ന്‍മെന്റ് സോണില്‍ നിയന്ത്രണങ്ങളില്‍ ഇളവുണ്ടാകുന്നതുവരെ ചടങ്ങുകള്‍ പാടില്ല
കണ്ടയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളില്‍ നിയ ന്ത്രണങ്ങളില്‍ ഇളവു പ്രഖ്യാപിക്കുന്നതുവരെ ഉത്സവങ്ങള്‍, മതപ രമായ ചടങ്ങുകള്‍/ പ്രാര്‍ത്ഥനകള്‍ എന്നിവ നടത്തുവാന്‍ പാടുള്ളത ല്ലായെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.
കണ്ടെയ്ന്‍മെന്റ് സോണ്‍:അത്തിപ്പൊറ്റ മാങ്ങോട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ വേല റദ്ദ് ചെയ്തു
തരൂര്‍ ഗ്രാമപഞ്ചായത്തിലെ അത്തിപ്പൊറ്റ മാങ്ങോട്ടുകാവ് ഭഗവതി ക്ഷേത്രത്തില്‍ നാളെ (ഏപ്രില്‍ 25ന്) നടത്തുന്ന വേല മഹോത്സവ ത്തിന് നാട്ടാന പരിപാലന ചട്ടം പ്രകാരം ജില്ലാതല മോണിറ്ററിങ് കമ്മിറ്റി നല്‍കിയ അനുമതി റദ്ദ് ചെയ്തു കൊണ്ട് ജില്ലാ കലക്ടര്‍ ഉത്ത രവിട്ടു.ഈ ക്ഷേത്രത്തിലെ പൊതുജന പങ്കാളിത്തത്തോടെ നടത്താ ന്‍ തീരുമാനിച്ചിട്ടുള്ള എല്ലാ ആഘോഷങ്ങളും നിരോധിച്ചുകൊണ്ട് ഉത്തരവിട്ടിട്ടുണ്ട്. നിലവില്‍ കണ്ടയ്ന്‍മെന്റ് സോണായി പ്രഖ്യാപി ച്ചിട്ടുള്ള പ്രദേശമായതിനാലാണ് ഇവിടെ ഉത്സവം നടത്തുന്നതിനുള്ള അനുമതി റദ്ദ് ചെയ്തിരിക്കുന്നത്.
ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കു ന്നതിന് ജില്ലാ പോലീസ് മേധാവിക്കും സെക്ട്രല്‍ മജിസ്‌ട്രേറ്റുമാര്‍ ക്കും നിര്‍ദ്ദേശം നല്‍കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.