മണ്ണാര്‍ക്കാട്:കോവിഡ് രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ ശനി യും ഞായറും സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളോട് സഹകരിച്ച് മണ്ണാര്‍ക്കാടും.നഗരത്തില്‍ അവശ്യ സാധനങ്ങള്‍ വില്‍ ക്കുന്ന കടകള്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്.മറ്റ് സ്ഥാപനങ്ങള്‍ അട ഞ്ഞു കിടന്നു.അത്യാവശ്യങ്ങള്‍ക്കായി സ്വകാര്യ വാഹനങ്ങള്‍ മാ ത്രം നിരത്തിലിറങ്ങി.ചുരുക്കം ചില സ്വകാര്യ ബസുകളും സര്‍വീ സ് നടത്തിയിരുന്നു.ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ മുടക്കമില്ലാ തെ നടന്നു.കുന്തിപ്പുഴ പാലത്തിന് സമീപവും നെല്ലിപ്പുഴയിലും രാവിലെ മുതല്‍ പോലീസ് പരിശോധന ആരംഭിച്ചു.യാത്രക്കാരെ രേഖകള്‍ പരിശോധിച്ചാണ് കടത്തി വിട്ടത്.മലയോര ഗ്രാമങ്ങളിലും ലോക്ക് ഡൗണിന് സമാനമായ സ്ഥിതിയായിരുന്നു.
മണ്ണാര്‍ക്കാട് താലൂക്കിലും കോവിഡ് വ്യാപനം രൂക്ഷമായിരിക്കുക യാണ്.ഇന്ന് മണ്ണാര്‍ക്കാട് സ്വദേശികളായ 39 പേര്‍ക്കാണ് രോഗം സ്ഥി രീകരിച്ചത്.കോട്ടോപ്പാടം സ്വദേശികളായ 18 പേര്‍,കാഞ്ഞിരപ്പുഴ സ്വദേശികളായ 15 പേര്‍,കുമരംപുത്തൂര്‍ സ്വദേശികളായ 14 പേര്‍, അലനല്ലൂര്‍ സ്വദേശികളായ 12 പേര്‍,തെങ്കര സ്വദേശികളായ 8 പേര്‍, തച്ചമ്പാറ സ്വദേശികളായ 6 പേര്‍,കാരാകുര്‍ശ്ശി,കരിമ്പ സ്വദേശികള്‍ 2 പേര്‍ വീതം രോഗം സ്ഥിരീകരിച്ചു.അട്ടപ്പാടി താലൂക്കിലെ ഷോള യൂരില്‍ ഒരാള്‍ക്കും അഗളി സ്വദേശികളായ 5 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.