മണ്ണാര്‍ക്കാട്:സംസ്ഥാനത്തെ അന്തരീക്ഷ വായുവിന്റെ നിലവാരം ഉയര്‍ത്താന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയതിന്റ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് നട ത്തുന്ന ഹരിത ബോധവല്‍ക്കരണ നടപടികള്‍ മണ്ണാര്‍ക്കാട് താലൂ ക്കിലും മുന്നേറുന്നു.ഉയര്‍ന്ന തോതില്‍ അന്തരീക്ഷ മലിനീ കരണം ഉണ്ടാക്കുന്ന പുക വമിച്ച് പോകുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടികളാണ് സ്വീകരിച്ച് വരുന്നത്.ഒപ്പറേഷന്‍ ഗ്രീന്‍ എന്ന പേരില്‍ നടക്കുന്ന വാഹന പരിശോധനയില്‍ കഴിഞ്ഞ ദിവസം വരെ 38 കേ സുകള്‍ രജിസ്റ്റര്‍ ചെയ്തു. പൊല്യൂഷന്‍ അണ്ടര്‍ കണ്‍ട്രോള്‍ സര്‍ട്ടിഫി ക്കറ്റിന്റെ സാധുതയുമാണ് പരിശോ ധിച്ചു വരുന്നത്. പുക സര്‍ട്ടിഫി ക്കറ്റില്ലാത്ത 15 വാഹന ഉടമകളില്‍ നിന്നും 28,000 രൂപ പിഴ ഈടാ ക്കി.20ഓളം വാഹനങ്ങള്‍ക്ക് പുക സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്നും കൈ വശമില്ലെന്നു പറഞ്ഞതിനാല്‍ കേസ് രജിസ്റ്റര്‍ചെയ്യുകയുമാണ് ചെ യ്തിട്ടുള്ളത്. ഇവര്‍ അടുത്ത ദിവസങ്ങളി ല്‍ തന്നെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.പൊല്യൂഷന്‍ സര്‍ട്ടിഫിക്ക റ്റും അതിലെ പൊല്യൂഷ ന്റെ സാധുതയും പരിശോധിച്ച് മോട്ടോര്‍ വാഹനവകുപ്പിന്റെ പു തിയ മാനദണ്ഡപ്രകാരമുള്ള പിഴ ഇവരി ല്‍ നിന്ന് ഈടാക്കും. മണ്ണാ ര്‍ക്കാട്, അലനല്ലൂര്‍, തിരുവിഴാംകുന്ന്, തച്ചമ്പാറ, നാട്ടുകല്‍ തുടങ്ങി യ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. പുക മലിനീകരണ മാനദണ്ഡങ്ങള്‍ തെറ്റിക്കുന്നവര്‍ക്ക് 2000 രൂപയും പുക പരിശോധന സര്‍ട്ടിഫിക്കറ്റ് എടുക്കാത്തവര്‍ക്ക് 250 രൂപയുമാണ് പിഴ.
മോട്ടോര്‍ വാഹനവകുപ്പിന്റെ ഹരിത ബോധവത്കരണത്തിന്റെ ഭാഗമായുള്ള ഉത്തരവ് കഴിഞ്ഞ ആഴ്ചയാണ് ബന്ധപ്പെട്ട വകുപ്പിന് ലഭിച്ചത്. 2021 മാര്‍ച്ച് ഒമ്പതിനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. മുമ്പ്് നടത്തിയിരുന്ന വാഹനപരിശോധനകളി ല്‍ പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ ക്കും കൂടി ചേര്‍ത്താണ് പിഴ അടയ്ക്കാനുള്ള രശീത് എഴുതി കൊടു ക്കാറുള്ളത്. എന്നാല്‍ ഇനി മുതല്‍ വാഹനവകുപ്പിന്റെ ഹരിത ബോധവത്കരണത്തിന്റെ ഭാഗമായി ഇതിന് പ്രത്യേക ഊന്നല്‍ നല്‍ കും.പുതിയ ഉത്തരവ് പ്രകാരം രജിസ്ട്രേഷന്‍ വരെ റദ്ദാക്കാമെന്നു ണ്ടെന്നും അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മണ്ണാര്‍ക്കാട് താലൂക്കില്‍ വാഹനവകുപ്പി ന്റെ വാഹന പരിശോധനയില്‍ 303 കേസുകളാണ് എടുത്തത്.ഏപ്രി ല്‍ ഏഴുമുതല്‍ 13 വരെയുള്ള തീയതികളിലായി 153 കേസുകളില്‍ 4,16,500 രൂപ പിഴയീടാക്കിയുള്ള രശീതുകള്‍ എഴുതി നല്‍കി. 13 മുത ല്‍ 19വരെയുള്ള ദിവസങ്ങളിലായുള്ള 150 കേസുകളില്‍ 3,84,500 രൂപ പിഴയും ഈടാക്കാനുള്ള രശീതുകള്‍ നല്‍കി. ഹെല്‍മറ്റ്, സീറ്റ് ബെല്‍ട്ട്, ലൈസന്‍സ് എന്നിവയുള്‍പ്പടെയാണിത്. പ്രതിദിനം 70 ഓ ളം കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്. അട്ടപ്പാ ടി ഭാഗത്ത് ആഴ്ചയിലൊരിക്കല്‍ നടത്തുന്ന വാഹന പരിശോധനയി ലും എഴുപതോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്.ഹെല്‍മറ്റ് ധരി ക്കാത്തതും ലൈസന്‍സ് ഇല്ലാത്തതുമായ കേസുകളാണ് ഇവിടെ അധികവും റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നതെന്നും ഉദ്യോഗസ്ഥര്‍ അറിയി ച്ചു.കൂടാതെ ബസുകളില്‍ കോവിഡ് മാനദണ്ഡപ്രകാരമുള്ള സര്‍ക്കാ ര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ എന്നതും പരിശോധിക്കുന്നു ണ്ട്.മണ്ണാര്‍ക്കാട് ടൗണില്‍ ഗതാഗതം തടസ്സപ്പെടുത്തുന്ന തരത്തില്‍ വാഹനം പാര്‍ക്ക് ചെയ്തതിന് നാല് കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഓപ്പറേഷന്‍ ഗ്രീനിന്റെ ഭാഗമായുള്ള പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.പാലക്കാട് എന്‍ഫോഴ്സ്മെന്റ് വിഭാഗം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. സുജീഷ്, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ പ്രദീപ്, ശിവപ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന.