അലനല്ലൂര്‍:പഞ്ചായത്തില്‍ ഒരാഴ്ചക്കിടെ നൂറിലധികം ആളുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഗ്രാമ പഞ്ചായത്തും ആരോഗ്യ വകു പ്പും മുന്‍കരുതലുകളും ജാഗ്രതാ പ്രവര്‍ത്തനങ്ങളും ശക്തമാക്കി. രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്.ഇന്ന് സാമൂഹി ക ആരോഗ്യ കേന്ദ്രത്തില്‍ നടന്ന ആന്റിജന്‍ പരിശോധനയില്‍ 37 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു.ഇതില്‍ രണ്ട് പേര്‍ താഴേ ക്കോട് പഞ്ചായത്തിലുള്ളവരാണ്.കോവിഡ് പോസിറ്റീവായ 13 പേര്‍,പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്‍പ്പെട്ട 44 പേര്‍, രോഗലക്ഷ ണങ്ങളുമായി ഒപിയിലെത്തിയ 68 പേര്‍ ഉള്‍പ്പടെ 134 പേരെയാണ് ആന്റിജന്‍ പരിശോധനക്ക് വിധേയമാക്കിയത്.പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള 17 പേര്‍ക്കും രോഗലക്ഷണങ്ങളുണ്ടായിരുന്ന 20 പേര്‍ ക്കും ഉള്‍പ്പടെയാണ് ഇന്ന് പുതുതായി രോഗം കണ്ടെത്തിയത്. കോ വിഡ് പോസിറ്റീയവരില്‍ നടന്ന പുന:പരിേേശാധനയില്‍ 5 പേര്‍ പോസിറ്റീവായി.ഇന്ന് ജില്ലാതലത്തില്‍ നിന്നും വന്നിട്ടുള്ള റിപ്പോര്‍ ട്ടില്‍ പഞ്ചായത്തിലെ 17 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

അതേ സമയം രോഗവ്യാപനം തടയാനാവശ്യമായ നടപടികളുമാ യാണ് ഗ്രാമ പഞ്ചായത്ത് ഭരണസമിതി മുന്നോട്ട് പോകുന്നത്. ഇതി ന്റെ ഭാഗമായി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍,യുവജന സംഘ ടനകള്‍,ക്ലബ്ബ് ഭാരവാഹികള്‍,സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നി വരുടെ യോഗം വിളിച്ച് ചേര്‍ത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തന ങ്ങള്‍ക്ക് രൂപം നല്‍കി.വ്യാപാരികളുടെ യോഗം വിളിച്ച് ചേര്‍ത്ത് സ്ഥാപനങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പാ ക്കാന്‍ തീരുമാനിച്ചു.ആശാ വര്‍ക്കര്‍മാര്‍,കുടുംബശ്രീ,സിഡിഎസ് എന്നിവരുടെ യോഗം ഒരാഴ്ചക്കകം കുടുംബശ്രീ യൂണിറ്റുകള്‍ വിളിച്ച് ചേര്‍ത്ത് ബോധവല്‍ക്കരണം നടത്താനും വീടുകള്‍ കയറി ബോധ വല്‍ക്കരണം നടത്താനും തീരുമാനിച്ചു.ഓട്ടോ ടാക്‌സി യൂണിയന്‍ നേതാക്കളുടെ യോഗം വെള്ളിയാഴ്ച ചേരും.

പൊതു ഇടങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നു ണ്ടോയെന്നത് ആരോഗ്യ വകുപ്പ്,പഞ്ചായത്ത്,പോലീസ് എന്നിവ രുടെ നേതൃത്വത്തില്‍ പരിശോധന നടത്തി വരുന്നുണ്ട്.കഴിഞ്ഞ ദിവസങ്ങൡ അലനല്ലൂര്‍,എടത്തനാട്ടുകര ടൗണുകളിലും കടകളി ലും പരിശോധന നടത്തി.കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്ത വരെ താക്കീത് നല്‍കി ബോധവല്‍ക്കരിച്ചു.നാളെ പഞ്ചായത്തിലെ കണ്ടെയ്ന്റമെന്റ് സോണുകളായ ഉപ്പുകുളം,കണ്ണംകുണ്ട്,ചിരട്ടക്കുളം എന്നിവടങ്ങളില്‍ പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.മൈക്ക് പ്രചരണം വീണ്ടും നടത്താനും തീരുമാനമുണ്ട്.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത,വൈസ് പ്രസിഡന്റ് കെ ഹംസ,സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ മഠത്തൊ ടി അലി,അനിത വിത്തനോട്ടില്‍,ലൈല ഷാജഹാന്‍ മറ്റ് ഭരണസമി തി അംഗങ്ങള്‍,പഞ്ചായത്ത് സെക്രട്ടറി,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ഷംസുദ്ദീന്‍,ജെഎച്ച്‌ഐ എപി പ്രമോദ് കുമാര്‍ എന്നിവരുടെ നേതൃ ത്വത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്ന് വരുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!