മണ്ണാര്‍ക്കാട്:മഴ പെയ്യുമ്പോള്‍ നഗരത്തിലെ നായാടിക്കുന്ന് റോഡി ലുണ്ടാകുന്ന വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കാന്‍ നടപടിയെടു ക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ദേശീയപാതയിലേക്ക് എത്തുന്ന ഇത്തരം റോഡുകള്‍ താഴ്ന്ന് കിട ക്കുന്നതും വെള്ളക്കെട്ടിന് കാരണമാകുന്നുണ്ട്.റോഡുകള്‍ ഉയര്‍ ത്താനും നടപടി സ്വീകരിക്കും.അഴുക്കുചാലുകളും വൃത്തിയാ ക്കും.നായാടിക്കുന്ന് റോഡിലെ വെള്ളക്കെട്ട് പ്രശ്‌നം കൗണ്‍സിലര്‍ ഷഫീക്ക് റഹ്മാന്‍ ചെയര്‍മാന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ചെയര്‍മാന്‍ സ്ഥലത്ത് സന്ദര്‍ശനം നടത്തി.
മഴ പെയ്താല്‍ മണ്ണാര്‍ക്കാട് നഗരത്തിലെ റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെടുകയാണ്.ചെറിയവാഹനങ്ങള്‍ക്ക് ഇതുവഴി കടന്ന് പോ കാ ന്‍ പ്രയാസം നേരിടും.കാല്‍നടയാത്രക്കാരും ദുരിതത്തിലാകും. ദേ ശീയപാത നവീകരിച്ചതോടെ പാതയില്‍ നിന്നും നഗരത്തിന്റെ ഉള്‍പ്രദേശങ്ങൡലേക്കുള്ള റോഡ് മീറ്ററുകളോളം താഴ്ന്നു കിടക്കു ന്നതാണ് പ്രശ്‌നം.പോക്കറ്റ് റോഡിലൂടെ ഒഴുകി വരുന്ന വെള്ളം അഴുക്കുചാലലേക്കാണ് ഒഴുകിയിരുന്നത്.എന്നാല്‍ നവീകരണം കഴിഞ്ഞതോടെ ദേശീയപാതയുടെ അഴുക്കുചാല്‍ ഉയര്‍ന്നാണ് നില്‍ക്കുന്നത്.പോക്കറ്റ് റോഡുകളും ദേശീയപാതക്ക് ആനുപാതി കമായി ഉയര്‍ത്തിയാല്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകും.