മണ്ണാര്‍ക്കാട്:ശാസ്ത്രവും ചരിത്രവും സാങ്കേതികവിദ്യയും കൈകോര്‍ത്ത ദൃശ്യാ നുഭവമായി മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി (ഓട്ടോണമസ്) കോളജിലെ ഇന്നവേഷന്‍ എക്സ്പോ ശ്രദ്ധേയമാകുന്നു. കോളജിലെ വിവിധ വകുപ്പുകളുടേയും സെല്ലുകളുടേ യും നേതൃത്വത്തില്‍ ഒരുക്കിയിട്ടുള്ള സ്റ്റാളുകള്‍ വ്യത്യസ്തങ്ങളായ അറിവും അനുഭവ വും നല്കുന്നു.മാനവികതയും വാണിജ്യവും സാംസ്കാരിക ബോധവും സാങ്കേതിക വിദ്യയുടെ സഹായത്തോടെ എങ്ങനെ മാറ്റപ്പെടുന്നു എന്നതിന്റെ സുന്ദരമായ ആവി ഷ്കാരം കൂടിയായി മാറുകയാണ് എക്സ്പോ. സ്റ്റാളുകള്‍ സന്ദര്‍ശിക്കുന്ന വിദ്യാര്‍ഥി കളുടെ സംശയങ്ങള്‍ക്കും കൗതുകങ്ങള്‍ക്കും കൃത്യമായ ഉത്തരം നല്‍കാനും സൗകര്യ മൊരുക്കിയിട്ടുണ്ട്.
എന്‍.ഷംസുദ്ദീന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കോളജ് മാനേജ്മെന്റ് കമ്മിറ്റി ചെയ ര്‍മാന്‍ കെ.സി.കെ സയ്യിദ് അലി അധ്യക്ഷനായി. ട്രഷറര്‍ സി.പി ഷിഹാബുദ്ദീന്, പ്രിന് സിപ്പല് പ്രൊഫ.പി.എം ജാസ്മിന്, വൈസ് പ്രിന്‍സിപ്പല്‍ ഡോ.ടി.കെ ജലീല്‍, കോര്‍ഡി നേറ്റര്‍ ഡോ.കെ.സൈനുല്‍ ആബിദീന്‍, ഐ.ക്യു.ഐ.സി. കോര്‍ഡിനേറ്റര്‍മാരായ ഡോ .അസ്ഹര്‍,രാജേഷ് മോന്‍ജി, ഡോ. ടി. സൈനുല്‍ ആബിദ് തുടങ്ങിയവര്‍ സംസാരിച്ചു.
ക്യാംപസിനകത്തും പുറത്തുനിന്നുള്ള നിരവധി വിദ്യാര്‍ഥികളാണ് എക്സ്പോ കാണാനെത്തുന്നത്.പ്രദര്‍ശനം ചൊവ്വാഴ്ച സമാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
