തച്ചമ്പാറ:നിലമാങ്ങയെന്ന് കേട്ടിട്ടുണ്ടോ? പേരില്‍ മാങ്ങയുണ്ടെങ്കി ലും ഇതൊരു മാങ്ങയല്ല.പിന്നെയോ മണ്ണിനടിയിലും ചിതല്‍പ്പുറ്റുക ളിലും കാണുന്ന അത്യപൂര്‍വ്വമായ ഔഷധക്കൂണാണിത്.തച്ചമ്പാറ മാച്ചാന്തോട് സ്വദേശി ഉബൈദുള്ളയുടെ തൊടിയില്‍ ചിതല്‍പ്പുറ്റ് കിളച്ചപ്പോള്‍ കഴിഞ്ഞ ദിവസം കുറേ നിലമാങ്ങകള്‍ കിട്ടി.തച്ചമ്പാ റയിലെ ഇക്കോ ഷോപ്പിന്റെ ജോയിന്റ് സെക്രട്ടറി കൂടിയായ ഉബൈദുള്ള നിലമാങ്ങകള്‍ ഇക്കോ ഷോപ്പില്‍ സൂക്ഷിച്ച് വച്ചിരിക്കു കയാണ്.വില്‍പ്പനക്കായല്ലെന്ന് ഉബൈദുള്ള അറിയിച്ചു.കേരളത്തി ലെ വിവിധ കാര്‍ഷിക പ്രദര്‍ശനങ്ങളില്‍ തച്ചമ്പാറ കര്‍ഷകരുടെ സ്റ്റാളില്‍ ഇനി നിലമാങ്ങകള്‍ ഗ്രാമത്തിന്റെ കാര്‍ഷിക പെരുമ വിളി ച്ചറിയിക്കും.
ഞെട്ടുള്ള മാങ്ങയെപ്പോലിരിക്കുന്നതുകൊണ്ടാണ് ഇതിന് നിലമാങ്ങ യെന്ന പേരുവന്നത്.ചിതല്‍ക്കിഴങ്ങ് എന്നുകൂടി പേരുള്ള നിലമാങ്ങ യുടെ ശാസ്ത്രനാമം സ്‌ക്‌ളറോട്ടിയം സ്റ്റിപിറ്റാറ്റം എന്നാണ്. പഴയ കെ ട്ടിടാവശിഷ്ടങ്ങളിലും ചിതല്‍ പുറ്റുകളിലും വളരുന്ന നിലമാങ്ങ പാ ല്‍ച്ചിതലിന്റെ ഇഷ്ടഭക്ഷണമാണ്.വയനാട്ടിലെ സ്വാമിനാഥന്‍ ഫൗ ണ്ടേഷന്‍ പുറത്തിറക്കിയ ‘ഔഷധകൂണുകള്‍ ‘എന്ന പുസ്തകത്തില്‍ ഇതിനെ പറ്റി വിശദമായി പറയുന്നുണ്ട്.മിഥുനം, കര്‍ക്കടകം മാസങ്ങ ളില്‍ മണ്ണിനടിയില്‍ നിന്ന് കറുത്ത പൊടികളോട് കൂടിയ നാരുകള്‍ പൊന്തി വരാറുണ്ട്. ഇത് നിലമാങ്ങയില്‍ നിന്ന് വരുന്നതാണ്.
ഔഷധ കലവറ കൂടിയാണ് നിലമാങ്ങ.കോളറ പടര്‍ന്നുപിടിച്ച കാല ത്ത് ഇത് മരുന്നായി നല്‍കിയിരുന്നു.ഇത് ചതച്ചിട്ട് വെളിച്ചെണ്ണ കാച്ചി ചെവിയില്‍ ഒഴിച്ചാല്‍ ചെവിവേദനയ്ക്ക് ഉടനെ ആശ്വാസം ലഭി ക്കും.ചുമ, മഞ്ഞപ്പിത്തം, വയറുവേദന, നേത്രരോഗങ്ങള്‍, ഛര്‍ദ്ദി, ശരീരവേദന എന്നിവയ്‌ക്കെല്ലാമുള്ള ഔഷധമാണ് നിലമാങ്ങ. രാസ വളം, കീടനാശിനി എന്നിവയുടെ പ്രയോഗത്താല്‍ മണ്ണു നശിച്ചതാണ് നിലമാങ്ങകള്‍ നാമാവശേഷമാകാന്‍ കാരണം. മണ്‍തറകളുള്ള വീ ടുകള്‍ മാറി കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ആയതോടെ ഇവ ഇല്ലാ തായി. അവശേഷിക്കുന്ന പഴയ വീടുകളുടെ തറകള്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ വെച്ച് പൊളിക്കുമ്പോള്‍ ആരും ശ്രദ്ധിക്കാതെ ഇവ നശിക്കുകയും ചെയ്യുന്നു. പുതിയ തലമുറ ഇത് കണ്ടിട്ട് പോലുമില്ല.പട്ടാമ്പി ഓങ്ങല്ലൂ രിലുള്ള പേരാമംഗലൂര്‍ മനയില്‍ നിലമാങ്ങ ഉണക്കി സൂക്ഷിച്ചിട്ടു ണ്ട്. ഇവിടുത്തെ ഭദ്രകാളിക്ഷേത്രം പുതുക്കി പണിയാന്‍ തറ കീറിയ പ്പോഴാണ് ഇത് കണ്ടത്.