മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കണ്‍വെന്‍ഷനും പുതിയ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണവും താജ് റെസിഡന്സിയി ല്‍ നടന്നു.കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.എ തുളസി ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് നസീര്‍ ബാബു മാസ്റ്റര്‍ അധ്യക്ഷ നായി. ഡി.സി.സി. ജനറല്‍ സെക്രട്ടറി പി.ആര് സുരേഷ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അരുണ്‍കുമാര്‍ പാലക്കുറുശ്ശി, ജില്ലാ പ്രസിഡന്റ് കെ.എസ് ജയഘോഷ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അസീസ് ഭീമനാട്, ജിതേഷ് നാരായണന്, പി.ടി അജ്മ ല്‍, ഗിരീഷ് ഗുപ്ത, അസീസ് കാര, പി.മുരളീധരന്, കാസിം ആലായന്‍, ആഷിക്ക് വറോ ടന്‍, ഹാരിസ് തെങ്കര, മിഥു, ഷാനിര്‍ മണലടി തുടങ്ങിയവര്‍ സംസാരിച്ചു.
