മണ്ണാര്‍ക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണി റ്റിന്റെ നേതൃത്വത്തില്‍ നഗരസഭയിലെ കൗണ്‍സിലര്‍മാര്‍ക്ക് സ്വീകരണം നല്കി. വ്യാപാരഭവനില്‍ നടന്ന സ്വീകരണ സമ്മേളനം ജില്ലാ പ്രസിഡന്റ് ബാബു കോട്ടയില്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് രമേഷ് പൂര്‍ണ്ണിമ അധ്യക്ഷനായി.നഗരസഭ പരിധിയില്വേണ് വികസനങ്ങളെ കുറിച്ചുള്ള രേഖ യൂണിറ്റ് ഭാരവാഹികള്‍ ചേര്‍ന്ന്് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സജ്നയ്ക്കും കൗണ്‍സിലര്‍മാര്‍ക്കും കൈമാറി.
ജില്ലാ വൈസ് പ്രസിഡന്റ് ബാസിത് മുസ്ലിം, യൂണിറ്റ് ജനറല്‍ സെക്രട്ടറി സജി ജനത, ജില്ലാ യൂത്ത് വിങ് പ്രസിഡന്റ് ഷമീര്‍ യൂണിയന്, ഉണ്ണി ഐകെയര്‍, സംഘടന സെക്ര ട്ടറിയേറ്റ് അംഗങ്ങള്‍, എക്സിക്യുട്ടിവ് അംഗങ്ങള്‍, യൂത്ത്-വനിത വിങ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
