തിരുവനന്തപുരം:സബ്സിഡി വളങ്ങളോടൊപ്പം മറ്റ് ഉത്പന്നങ്ങള്‍ കൂടി അനധികൃതമാ യി കര്‍ഷകരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന പ്രവണത നിയമങ്ങളുടെ ലംഘനമാണെന്ന് കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ്. ഇത്തരം നിയമലംഘനങ്ങള്‍ ബോധ്യപ്പെട്ടാ ല്‍ ബന്ധപ്പെട്ടവരുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരി ക്കുമെന്നും അധികൃതര്‍ അറിയിച്ചു.യൂറിയ, ഡി.എ.പി., സബ്സിഡി വളങ്ങളോടൊപ്പം സബ്സിഡി ഇനത്തില്‍ പെടാത്ത നാനോ വളങ്ങള്‍, മറ്റുവളങ്ങള്‍, കീടനാശിനികള്‍ എന്നിവ കര്‍ഷകര്‍ക്ക് വളം വിതരണ കമ്പനികള്‍, വളം മൊത്ത വില്പനക്കാര്, വളം ചില്ലറ വില്‍പ്പനക്കാര്‍ എന്നിവര്‍ നിര്‍ബന്ധിതമായി വില്‍ക്കുന്നത് വകുപ്പിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. വളങ്ങള്‍ 1955 ലെ ആവശ്യവസ്തു നിയമം, 1985ലെ ഫെര്ട്ടിലൈസ ര്‍ കണ്ട്രോള് ഓര്‍ഡര്‍ എന്നിവയില്‍ ഉള്‍പെട്ടിട്ടുള്ളതാണ്. ഇത്തരം പ്രവണതകള്‍ കര്‍ഷകരുടെ സാമ്പത്തിക ഭാരം വര്‍ധിപ്പിക്കുകയും സര്‍ക്കാരിന്റെ വളം സബ്സിഡി നയങ്ങളുടെ ഉദ്ദേശങ്ങളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യും. കര്‍ഷകര്‍ സബ്സിഡി വളങ്ങളോടൊപ്പം നിര്‍ബന്ധമായി അടിച്ചേല്‍പ്പിക്കപ്പെടുന്ന മറ്റു അനാവശ്യ ഉല്‍പ്പന്ന ങ്ങള് വാങ്ങേണ്ടതില്ല. ഈ പ്രവണത ശ്രദ്ധയിപ്പെടുന്നപക്ഷം കര്‍ഷകര്‍ക്ക് താഴെ നല്‍കിയിട്ടുള്ള നമ്പറില്‍ ബന്ധപെട്ട് പരാതി സമര്‍പ്പിക്കാം.പരാതികള്‍ക്ക് ബന്ധ പ്പെടേണ്ട നമ്പര്‍: 0471 2304481.
