ഭൂമി അനുവദിച്ച് ഉത്തരവ് രണ്ട് ദിവസത്തിനകം നല്‍കാ മെന്ന് അധികൃതര്‍

അഗളി:2019ലെ പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട അട്ടപ്പാടി യിലെ 22 കുടുംബങ്ങള്‍ക്ക് രണ്ട് ദിവസത്തിനകം ഭൂമി അനുവദിച്ച് ഉത്തരവ് നല്‍കാമെന്ന് അധികൃതരുടെ ഉറപ്പ്.പ്രളയബാധിതരുടെ പുനരധിവാസത്തിന് ചില റെവന്യു ഉദ്യോഗസ്ഥര്‍ തടസ്സം നില്‍ക്കു ന്നുവെന്നാരോപിച്ച് കുടുംബങ്ങള്‍ അഗളി മിനി സിവില്‍ സ്റ്റേഷനി ല്‍ സമരം ആരംഭിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ നടത്തിയ ചര്‍ച്ച യിലാണ് നടപടി.ജില്ലാ കലക്ടറുടെ നിര്‍ദേശാനുസരണം പാലക്കാട് എഡിഎം എന്‍ എം മെഹ്‌റലിയാണ് ചര്‍ച്ച നടത്തിയത്.ഇതിന്റെ അടിസ്ഥാനത്തില്‍ പ്രളയദുരിത ബാധിതര്‍ സമരം അവസാനി പ്പിക്കുകയും ചെയ്തു.

ഇന്നലെ രാവിലെയാണ് ചട്ടിയും കലവും വളര്‍ത്തുമൃഗങ്ങളുമായി സ്ത്രീകളും കുട്ടികളുമടക്കം സിവില്‍ സ്റ്റേഷന്റെ വരാന്തയില്‍ കുത്തിയിരിപ്പും കഞ്ഞിവെക്കലും നടത്തിയത്. ദുരന്തത്തിനിര യായവര്‍ക്ക് സ്ഥലംവാങ്ങി വീട് വയ്ക്കുന്നതിന് പത്ത് ലക്ഷം രൂപ വീതം സര്‍ക്കാര്‍ അനുവദിച്ചിരുന്നു.സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശമനു സരിച്ച് വാസയോഗ്യമായ സ്ഥലം കണ്ടെത്തി കരാറിലേര്‍പ്പെട്ടെ ങ്കി ലും സാങ്കേതിക കാരണങ്ങള്‍ നിരത്തി ചില ഉദ്യോഗസ്ഥര്‍ പദ്ധതി തടസ്സപ്പെടുത്തിയതായി കുടുംബങ്ങള്‍ പറയുന്നു.

അട്ടപ്പാടിയിലെ റെവന്യു ഉദ്യോഗസ്ഥര്‍ സമരക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും കരാര്‍ ചെയ്ത ഭൂമി വാങ്ങാന്‍ അനുമതി ലഭിക്കാ തെ പിന്‍മാറില്ലെന്ന് അറിയിച്ചു.തുടര്‍ന്നാണ് ജില്ലാ കലക്ടര്‍ ഇടപെ ട്ടത്.രണ്ട് ദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെ ങ്കില്‍ സമരം പുനരാരംഭിക്കുമെന്നാണ് സമരസമിതിയുടെ നിലപാ ട്.അഗളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാര്‍, പഞ്ചായത്ത് അംഗം എ പരമേശ്വരന്‍,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എസ് സനോജ്,അംഗം സിനി മനോജ്,കെ.ആര്‍ രവീന്ദ്രദാസ്,അനില്‍കുമാര്‍,ശ്രീജേഷ്,മുരുകേശ്,എസ്എന്‍ കനക രാജ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!