മണ്ണാര്‍ക്കാട്:പ്രസിദ്ധവും പുരാതനവുമായ മണ്ണാര്‍ക്കാട് മണ്ണത്ത് മാ രിയമ്മന്‍ കോവിലിലെ കുംഭം ഉത്സവം ഏപ്രില്‍ 20 മുതല്‍ 24വരെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആഘോഷിക്കും.ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചിന് ഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരം ഭിക്കും.എട്ട് മണിക്ക് വാദ്യഘോഷ അകമ്പടിയോടെ കുംഭം കുന്തി പ്പുഴയില്‍ നിന്നും ആനയിച്ച് അമ്പലത്തിലേക്ക് കൊണ്ട് വരും. . ഉച്ചയ്ക്ക് 12ന് അലങ്കാര പൂജ,വൈകീട്ട് ഏഴിന് ഭഗവതീ സേവയും നടക്കും.
24 വരെ ഉച്ചയക്ക് അലങ്കാര പൂജയും വൈകീട്ട് ദീപാരാധനയുമുണ്ടാ കും.21ന് രാത്രി എട്ട് മണിക്ക് പാവക്കൂത്ത്,22ന് രാത്രി 11 മണിക്ക് ആട്ടകുംഭം,ചെണ്ട,ഉടുക്ക്,തംബോല എന്നിവയുടെ അകമ്പടിയോടെ കുംഭം നഗരപ്രദക്ഷിണം,24ന് രാത്രി എട്ട് മണിക്ക് കുംഭം കുന്തിപ്പുഴ യില്‍ കൊണ്ട് പോയി താഴ്ത്തല്‍ എന്നീ ചടങ്ങുകളും നടക്കും.26ന് രാവിലെ ഒമ്പത് മണിക്ക് നടതുറന്ന് പൂജയുമുണ്ടാകുമെന്ന് ക്ഷേത്ര കമ്മിറ്റി അറിയിച്ചു.