മണ്ണാര്‍ക്കാട്:വനയോര ഗ്രാമമായ പൊതുവപ്പാടം വീണ്ടും പുലിപ്പേ ടിയില്‍.കഴിഞ്ഞദിവസം വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെ പുലിയുടെ ആക്രമണമുണ്ടായതോടെയാണ് പ്രദേശം പുലിഭീതിയിലായത്. പ്രദേ ശത്ത് കൂട് സ്ഥാപിച്ച് പുലിയെ പിടികൂടാനുള്ള നീക്കത്തിലാണ് വനംവകുപ്പ്.പൊതുവപ്പാടത്ത് വീണ്ടും പുലിസാന്നിദ്ധ്യമുണ്ടായത് സംബന്ധിച്ച് കൂട് സ്ഥാപിക്കുന്നതിന് അനുമതി തേടിയും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അടുത്ത ദിവസം ഡിവിഷണല്‍ ഫോറ സ്റ്റ് ഓഫീസര്‍ കത്ത് നല്‍കുമെന്നാണ് അറിയുന്നത്.അനുമതി ലഭ്യമാ കുന്ന മുറക്ക് കൂട് സ്ഥാപിക്കാനാണ് വനംവകുപ്പ് അധികൃതരുടെ തീരുമാനം.
ഒരു ഇടവേളയ്ക്ക് ശേഷമാണ് കഴിഞ്ഞ ദിവസം വളര്‍ത്തുമൃഗങ്ങള്‍ ക്ക് നേരെ പുലിയുടെ ആക്രമണം ഉണ്ടായത്.രാത്രിയോടെ എത്തിയ പുലി ഒരു നായയെ കൊണ്ട് പോവുകയും വളര്‍ത്തുമൃഗങ്ങളെ ആ ക്രമിക്കുകയും ചെയ്തിരുന്നു.തുടര്‍ന്ന് തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷനില്‍ നിന്നും വനപാലകരെത്തി പരിശോധന നടത്തി. പ്രദേ ശത്ത് വന്യജീവിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തുകയും ചെയ്തു.
ഇക്കഴിഞ്ഞ ജനുവരി നാലിന്പൊതുവപ്പാടത്ത് നിന്നും നാല് വയസ്സ് പ്രായം മതിക്കുന്ന പെണ്‍പുലിയെ വനംവകുപ്പ് കൂട് സ്ഥാപിച്ച് പിടി കൂടിയിരുന്നു.ഇതിന് ശേഷം കുറച്ച് നാളുകള്‍ പുലിശല്ല്യമുണ്ടായി ല്ല.എന്നാല്‍ പ്രദേശത്തേക്ക് വീണ്ടും പുലിയെത്തിയതോടെ രാത്രിയി ല്‍ പുറത്തിറങ്ങാന്‍ പോലും ആളുകള്‍ ഭയക്കുകയാണ്.രണ്ടാഴ്ച മുമ്പ് തത്തേങ്ങേലം കരിമ്പന്‍കുന്നിലും പുലി വളര്‍ത്തുമൃഗങ്ങളെ ആ ക്രമിച്ചിരുന്നു.