മണ്ണാര്‍ക്കാട്:കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ പ്ര തിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയില്‍ പരിശോധനയും കര്‍ശനമാക്കി.ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്തുന്നവര്‍ക്കുള്ള ഇ-പാസ് പരിശോധന വാളയാര്‍ അതിര്‍ത്തിയില്‍ ആരംഭിച്ചു. കോവിഡ് ജാഗ്രത പോര്‍ട്ട ലി ല്‍ രജിസ്റ്റര്‍ ചെയ്ത ഇ-പാസ് ഉള്ളവര്‍ക്ക് മാത്രമാണ് അതിര്‍ത്തി കട ക്കാന്‍ അനുമതി. ഈ പാസ് ഇല്ലാതെ വരുന്നവര്‍ അതിര്‍ത്തിയില്‍ വച്ച് തന്നെ രജിസ്ട്രേഷന്‍ നടത്തി ഇ-പാസ്സ് ലഭ്യമാക്കണം. ഇ -പാസി നു പുറമേ 48 മണിക്കൂറിനുള്ളില്‍ ടെസ്റ്റ് ചെയ്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും പരിശോധിക്കുന്നുണ്ട്. നെഗറ്റീവ് സര്‍ട്ടി ഫിക്കറ്റ് ഇല്ലാത്തവര്‍ കേരളത്തിലെത്തിയാല്‍ അവരുടെ വീടുക ളില്‍ തിരിച്ചെത്തി ഉടന്‍ കോവിഡ് ടെസ്റ്റ് ചെയ്യണം. ചെയ്യാന്‍ കഴി യാത്തവര്‍ 14 ദിവസം ക്വാറന്റൈനില്‍ ഇരിക്കണം. കോവിഡ് നെ ഗറ്റീവ് ആണെന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ ഇവര്‍ക്ക് പുറത്തിറങ്ങാന്‍ ആകൂ. വരും ദിവസങ്ങളില്‍ പരിശോധന ഊര്‍ജിത മാക്കുമെന്നും വാളയാര്‍ പോലീസ് അറിയിച്ചു.
ബസ്സുകളില്‍ യാത്രക്കാരെ നിര്‍ത്തിയുള്ള യാത്ര ഒഴിവാക്കുന്നതിനാ യി മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന പരിശോധന വരും ദിവസ ങ്ങളിലും തുടരുമെന്ന് എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. വി.എ. സഹ ദേവന്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി എല്ലാ ദിവസവും ജില്ലയിലെ പ്രധാന ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ച് മോട്ടോര്‍ വാഹന വകുപ്പി ന്റെ നേതൃത്വത്തില്‍ പരിശോധനയും ബസ് ജീവനക്കാര്‍ക്കും യാ ത്രക്കാര്‍ക്കും ബോധവത്ക്കരണവും നല്‍കുന്നുണ്ടെന്നും ആര്‍.ടി.ഒ. അറിയിച്ചു.
ജില്ലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കുന്ന തിനായി സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ പരിശോധന നടന്നുവരുന്നു. കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ 282 പ്രോട്ടോകോള്‍ ലംഘനങ്ങളാണ് കണ്ടെത്തിയത്. സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ അവ ര്‍ക്ക് ചുമതലപ്പെടുത്തിയിട്ടുള്ള പഞ്ചായത്ത്/ നഗരസഭകളിലാണ് പരിശോധന നടത്തി വരുന്നത്. 100 പേരെയാണ് ജില്ലയില്‍ നിയമി ച്ചിട്ടുള്ളത്.ശാരീരിക അകലം, മാസ്‌ക് ധരിക്കല്‍, സാനിറ്റൈസിംഗ് എന്നിവയുടെ ലംഘനം, ആളുകള്‍ കൂടി നില്‍ക്കുക തുടങ്ങിയവ പരിശോധിച്ച് സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ നോട്ടീസ് നല്‍കി വരുന്നു ണ്ട്. കടകള്‍, മാളുകള്‍, സിനിമ തീയറ്ററുകള്‍, ആരാധനാലയങ്ങളും വിവാഹം ഉള്‍പ്പെടെയുള്ള പരിപാടികളും നിരീക്ഷിച്ചുവരുന്നുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ 24 മണിക്കൂറും സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ പരിശോധന നടത്തുന്നുണ്ട്.
കഴിഞ്ഞ ദിവസം പോലീസ് നടത്തിയ പരിശോധനയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതാ യി സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പി. സി. ബിജു കുമാര്‍ അറിയിച്ചു. 28 പേരെ അറസ്റ്റ് ചെയ്തു. ഒരു വാഹനവും പിടിച്ചെടുത്തി ട്ടുണ്ട്. ആലത്തൂര്‍, പാലക്കാട് നോര്‍ത്ത് എന്നീ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ ഉത്സവം നടത്തിയതുമായി ബന്ധപ്പെട്ട് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വ്യാപാരസ്ഥാപനങ്ങളില്‍ കോവിഡ് മാനദണ്ഡം പാലിക്കാത്തതിനാ ല്‍ നാല് കേസുകളും രജിസ്റ്റര്‍ ചെയ്തു.മാസ്‌ക് ധരിക്കാതെ പൊതുസ്ഥ ലങ്ങളില്‍ ഇറങ്ങിയ 1255 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോട തിയില്‍ പിഴ അടയ്ക്കാന്‍ നോട്ടീസ് നല്‍കി വിട്ടയച്ചു.