കോട്ടോപ്പാടം:വേനല്‍മഴക്കൊപ്പം ആഞ്ഞ് വീശിയ കാറ്റില്‍ കോ ട്ടോപ്പാടം വടശ്ശേരിപ്പുറത്ത് വിളവെടുപ്പിന് പാകമായ ആയിരത്തോ ളം കവുങ്ങുകള്‍ നിലംപൊത്തി.വടശ്ശേരിപ്പുറം പടുവണ്ണ പാടശേഖര ത്തെ അലാലുക്കല്‍ വീട്ടില്‍ വീരാന്‍ കുട്ടിയുടേയും സഹോദരന്‍ ഹ സ്സന്റെയും 450 വീതം കവുങ്ങുകളാണ് നശിച്ചത്..കഴിഞ്ഞ വെ ള്ളി യാഴ്ച വൈകീട്ട് ആറ് മണിയോടെയുണ്ടായ ശക്തമായ കാറ്റിലാണ് കവുങ്ങുകള്‍ കടപുഴകിയത്.പതിനഞ്ച് കൊല്ലം പഴക്കമുള്ളതും പു തുതായി വെച്ച് പിടിപ്പിച്ചതുമായ കവുങ്ങുകള്‍ക്കൊപ്പം കുറച്ച് തെ ങ്ങുകളും നശിച്ചിട്ടുണ്ട്.
പതിനഞ്ച് കൊല്ലത്തോളമായി വരുമാനം ലഭിക്കുന്ന കവുങ്ങുകളാ ണ് നശിച്ചതില്‍ ഏറേയും.ഏകദേശം പതിനഞ്ച് ലക്ഷത്തോളം രൂപ യുടെ നാശനഷ്ടമുണ്ടായതായി ഉടമകള്‍ പറഞ്ഞു.വിപണയില്‍ അട യ്ക്കയ്ക്ക് തരക്കേടില്ലാത്ത വില ലഭിക്കുന്ന സമയത്തുണ്ടായ കൃഷി നാശം കര്‍ഷകരെ പ്രതിസന്ധിയിലേക്ക് തള്ളി വിട്ടിരിക്കുകയാണ്. അര്‍ഹമായ നഷ്ടപരിഹാരം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നടപടി യുണ്ടാകണമെന്ന് ഉടമകള്‍ ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച് കൃഷി ഭവനില്‍ പരാതി സമര്‍പ്പിച്ചിട്ടുണ്ട്.
വാര്‍ഡ് മെമ്പര്‍ നാലകത്ത് അബൂബക്കര്‍ കൃഷിനാശമുണ്ടായ തോട്ടം സന്ദര്‍ശിച്ചു.കോട്ടോപ്പാടം പഞ്ചായത്തിലെ കൃഷി ഓഫീസര്‍, റെവ ന്യു ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വില യിരുത്തിയിട്ടുണ്ട്.കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നേടി കൊടുക്കാനു ള്ള നടപടികളെല്ലാം സ്വീകരിക്കുമെന്ന് നാലകത്ത് അബൂബക്കര്‍ പറഞ്ഞു.