മണ്ണാര്‍ക്കാട്:കാരാകുര്‍ശ്ശി ഷാപ്പുംകുന്ന് ഇരട്ടക്കൊലപാതക കേസി ലെ പ്രതികള്‍ക്ക് കോടതി അഞ്ച് ജീവപര്യന്തവും മറ്റൊരു ഏഴ് വര്‍ ഷം തടവും 25000 രൂപ ഓരോ കുറ്റത്തിനും പിഴയായി ഈടാക്കാനും പട്ടികജാതി പട്ടികവര്‍ഗ പ്രത്യേക കോടതി വിധിച്ചു. ഷാപ്പുംകുന്നി ലെ പരേതനായ കുത്തനില്‍ പങ്ങന്റെ ഭാര്യ കല്ല്യാണി (65),മകള്‍ ലീല (35) എന്നിവര്‍ കൊല്ലപ്പെട്ട കേസിലാണ് ജഡ്ജ് കെ എസ് മധു ശി ക്ഷ വിധിച്ചത്.കാരാകുര്‍ശ്ശി ആനവരമ്പ് പുല്ലങ്കോടന്‍ വീട്ടില്‍ സുരേ ഷ് (31),ഷാപ്പുംകുന്ന് കോളനി വേര്‍ക്കാട് വീട്ടില്‍ അയ്യപ്പന്‍കുട്ടി (35) എന്നിവരെയാണ് ശിക്ഷിച്ചത്.
കൊലപാതകം,കവര്‍ച്ച,തെളിവുനശിപ്പിക്കല്‍,അതിക്രമിച്ച് കടക്ക ല്‍ എന്നീ കുറ്റങ്ങളിലാണ് ശിക്ഷ.കൊലപാത കുറ്റത്തിനും കവര്‍ച്ച യ്ക്കും രണ്ട് ജീവപര്യന്തം വീതവും അതിക്രമിച്ച് കടക്കലിന് ഒരു ജീവപര്യന്തവും ഉള്‍പ്പടെയാണ് അഞ്ച് ജീവപര്യന്തം വിധിച്ചത്. തെ ളിവ് നശിപ്പിക്കലിന് ഏഴ് വര്‍ഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചു.പിഴ തുകയില്‍ 50000 രൂപ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക്. നല്‍കാനും ഇത് പോരെന്ന് തോന്നിയതിന്റെ അടിസ്ഥാനത്തില്‍ തക്കതായ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോ റിറ്റിക്ക് കോടതി നിര്‍ദേശം നല്‍കി.കേസിലെ വിധിയെ അപൂര്‍വ്വ ങ്ങളില്‍ അപൂര്‍വ്വമെന്നാണ് വിലയിരുത്തുന്നത്.
2009 ജനുവരി അഞ്ചിനാണ് കല്ല്യാണിയും മകള്‍ ലീലയും കൊല്ലപ്പെ ട്ടത്.കല്ല്യാണിയെ വീട്ടിലും ലീലയെ തെങ്ങിന്‍ തോട്ടത്തിലെ ചാലി ലും വെട്ടേറ്റ് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ദൃക്‌സാക്ഷിക ളില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകളുടേയും ശാസ്ത്രീയ തെ ളിവുകളുടേയും അടിസ്ഥാനത്തിലാണ് വാദം നടന്നത്.35 സാക്ഷിക ളെ വിസ്തരിച്ച കേസില്‍ അമ്പത് രേഖകള്‍ ഹാജരാക്കിയിരുന്നു. പ്രോ സിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി ജയന്‍ ഹാജരായി. അ ന്ന് കേസ് അന്വേഷിച്ചിരുന്ന മണ്ണാര്‍ക്കാട് സിഐയും നിലവില്‍ തിരൂര്‍ ഡിവൈഎസ്പിയുമായ സുരേഷ് ബാബുവും വിധി കേള്‍ക്കാ ന്‍ കോടതിയില്‍ എത്തിയിരുന്നു.വിധിയില്‍ സന്തോഷമുണ്ടെന്നും പ്രോസിക്യൂഷന്റേയും പോലീസിന്റേയും മിടുക്കാണ് കേസില്‍ തങ്ങള്‍ക്ക് നീതി ഉറപ്പാക്കിയതെന്ന് കൊല്ലപ്പെട്ട കല്ല്യാണിയുടെ മകന്‍ സുന്ദരന്‍ പറഞ്ഞു.