കല്ലടിക്കോട്:പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ പനയമ്പാ ടം അപകടങ്ങളുടെ സ്ഥിരം വേദിയാകുന്നു.മഴ പെയ്താല്‍ ഈ ഭാഗ ത്ത് അപകടം പതിവാകുകയാണ്.ഇന്ന് രണ്ട് ലോറികള്‍ തമ്മില്‍ കൂ ട്ടിയിടിച്ച് അഞ്ചു പേര്‍ക്ക് പരിക്കേറ്റു.ഇതില്‍ ഒരാളുടെ നില ഗുരു തരമാണ്.ഇയാളെ പെരിന്തല്‍മണ്ണയിലും മറ്റുള്ളവരെ തച്ചമ്പാറയി ലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.മണ്ണാര്‍ക്കാട് ഭാഗ ത്തു നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്ന ലോറിയും കന്നു കാലികളെ കയറ്റി പാലക്കാട് ഭാഗത്ത് നിന്നും മലപ്പുറത്തേക്ക് പോ വുകയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. കന്നുകാ ലികളെ കയ റ്റിയ ലോറിയിലുണ്ടായിരുന്ന വയനാട് മാനന്തവാടി സ്വദേശികളായ ഷംനാസ് (27),ബിനോയ് (25),ബിനു (35),ഇര്‍ഷാദ് (28) എന്നിവരാണ് തച്ചമ്പാറയിലെ ആശുപത്രിയിലുള്ളത്.തമിഴ്‌നാട് സേലം കമ്മാല പ്പട്ടി സ്വദേശി കാളിയപ്പന്‍ (28)നെ ആദ്യം വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും പിന്നീട് ഇവിടെ നിന്നും പെരിന്തല്‍മണ്ണയിലേക്ക് കൊണ്ട് പോവുകയായിരുന്നു.
മഴ പെയ്യുമ്പോള്‍ റോഡില്‍ വാഹനങ്ങള്‍ക്ക് ഗ്രിപ്പ് നഷ്ടപ്പെടുന്നതാണ് അപകടത്തിന് ഇടയാക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.വലിയ ഇറക്കത്തോടെയുള്ള വളവില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്ന ത് പതിവാകുന്നു. വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ നിയന്ത്രണം കി ട്ടാതാവുന്നതും മഴയില്‍ നനഞ്ഞുകിടക്കുന്ന റോഡില്‍ വാഹനങ്ങള്‍ തെന്നിപ്പോകുന്നതും അപകടത്തിന് കാരണമാകുന്നു.നിയന്ത്രണം നഷ്ടപ്പെടുന്ന വാഹനം മറ്റ് വാഹനങ്ങളില്‍ ഇടിച്ചുള്ള അപകടവും കൂടുതലാണ്.
കനത്ത മഴയുള്ള സമയങ്ങളില്‍ ഇറക്കം ഇറങ്ങിവരുന്ന വാഹനങ്ങ ള്‍ക്ക് മുന്നില്‍ വരുന്ന വാഹനങ്ങളെ കാണാനാവുന്നില്ല, പെട്ടെന്ന് കാണുമ്പോള്‍ വാഹനം നിയന്ത്രിക്കാനും കഴിയില്ല.മൂന്ന് ആഴ്ചകള്‍ക്ക് മുമ്പ് ഇവിടെ നാലോളം അപകടങ്ങള്‍ ഉണ്ടായി.ജീവന്‍ നഷ്ടമാകാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.എന്നാല്‍ വിഷു ദിനത്തില്‍ കാറും ലോറിയും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് ജീവനുകള്‍ പൊലിഞ്ഞു.പുതുതായി റോഡ് നവീകരണം കഴി ഞ്ഞ ഭാഗമാണിവിടം.പല അപകടങ്ങള്‍ ഉണ്ടായിട്ടും അധികൃതര്‍ പരിഹാരം കാണാന്‍ ശ്രമിക്കുന്നില്ലെന്നതാണ് വാസ്തവം.