മണ്ണാര്‍ക്കാട്:മുനിസിപ്പല്‍ ബസ് സ്റ്റാന്റില്‍ ബസ് കാത്ത് നില്‍ക്കുന്ന വര്‍ക്കിടയില്‍ നിന്നും പെട്ടെന്നൊരു യുവാവ് കുഴഞ്ഞ് വീണു.എന്ത് ചെയ്യണമെന്നറിയാതെ പലരും അന്ധാളിച്ചു.സമീപത്ത് ബോധവല്‍ ക്കരണ പരിപാടി നടത്തുകയായിരുന്ന ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ ഓടിയെത്തി യുവാവിന് പ്രാഥമിക ശുശ്രൂഷ നല്‍കി.ഉടന്‍ ആംബുല ന്‍സ് വിളിച്ച് വരുത്തി.യുവാവിനേയും കൊണ്ട് ആശുപത്രിയിലേ ക്കെന്ന പോലെ ആംബുലന്‍സ് നീങ്ങി.ഇതോടെ കണ്ട് നിന്നവര്‍ക്കെ ല്ലാം ആശ്വാസമായി.
ദേശീയ അഗ്നിശമനാ സേനാവാരാചരണത്തിന്റെ ഭാഗമായി മണ്ണാര്‍ ക്കാട് അഗ്നിരക്ഷാ നിലയവും സിവില്‍ ഡിഫന്‍സും ചേര്‍ന്ന് ബസ് സ്റ്റാന്റില്‍ പൊതുജനങ്ങള്‍ക്കായി ഒരുക്കിയ ഡെമോണ്‍സ്‌ട്രേഷന്‍ ആയിരുന്നുഅത്.അടിയന്തര സാഹചര്യത്തില്‍ ഒരാള്‍ക്ക് പ്രഥമ ശു ശ്രൂഷ നല്‍കി ആംബുലന്‍സ് വിളിച്ച് വരുത്തി വളരെ പെട്ടെന്ന് ആ ശുപത്രിയില്‍ എങ്ങനെ എത്തിക്കാമന്നത് കാണിച്ച് കൊടുക്കുയായി രുന്നു അഗ്നിശമന സേന.
വട്ടമ്പലം ഫയര്‍ ആന്‍ഡ് റെസ്‌ക്യു സ്റ്റേഷന്‍ ഓഫീസര്‍ പിടി ഉമ്മര്‍,അസി.സ്റ്റേഷന്‍ ഓഫീസര്‍ പി.നാസര്‍,ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍മാര്‍,സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
അഗ്നി ശമന സേനാ വാരാചരണത്തിന്റെ ഭാഗമായി വട്ടമ്പലം മുത ല്‍ നെല്ലിപ്പുഴ വരെ റോഡ് ഷോയും ബോധവല്‍ക്കരണ ക്ലാസ്സും നട ത്തി.1944 ഏപ്രില്‍ 14ന് ബോംബെ വിക്ടോറിയ തുറമുഖത്തുണ്ടായ കപ്പല്‍ തീപിടിത്തില്‍ രക്ഷാ ദൗത്യത്തിനിടയില്‍ 65 ഓളം അഗ്നിശ മനസേന അംഗങ്ങള്‍ ദാരുണമായി മരിച്ചിരുന്നു.ഇവരുടെ സ്മരണക്കാ യാണ് ഏപ്രില്‍ 14ന് അഗ്നിശമന സേനാ ദിനമായും 14 മുതല്‍ 20 വ രെ അഗ്നിശമന സേനാവാരമായും ആചരിച്ച് വരുന്നത്.