കല്ലടിക്കോട്: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഹയര്‍ സെക്കണ്ടറി പ്രായോഗിക പരീക്ഷയുടെ നടത്തിപ്പ് വെല്ലു വി ളിയാകുമെന്ന് എയ്ഡഡ് ഹയര്‍ സെക്കണ്ടറി ടീച്ചേഴ്‌സ് അസോ സിയേഷന്‍ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി,കണക്ക്,കമ്പ്യൂട്ടര്‍ സയന്‍സ്,കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, അക്കൗണ്ടന്‍സി വിത്ത് കമ്പ്യൂട്ടര്‍ അക്കൗണ്ടിംഗ് തുടങ്ങിയ വിഷയ ങ്ങള്‍ക്കാണ് പ്രായോഗിക പരീക്ഷയുണ്ടാവുക.എന്നാല്‍ ലാബില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുകയെന്നത് അസാധ്യമായിരി ക്കുമെന്ന് എഎച്ച്എസ്ടിഎ വ്യക്തമാക്കി. മൈക്രോസ്‌കോപ്പുകളും, പിപ്പറ്റുകളും,മറ്റുപകരണങ്ങളും കൈമാറ്റം ചെയ്യപ്പെടും.മാത്രമല്ല എക്‌സാമിനറും കുട്ടികളുമായി അടുത്തിടപഴകേണ്ടിയും വരും.ഒരു എക്‌സാമിനര്‍ തന്നെ ഒന്നിലേറെ സ്‌കൂളില്‍ പോയി പ്രായോഗിക പരീക്ഷ നടത്തേണ്ടതായും വരും.
എഴുത്ത് പരീക്ഷയ്ക്ക് ഇന്‍വിജിലേറ്റര്‍മാരായി പ്രവര്‍ത്തിച്ച് വരുന്ന അധ്യാപകര്‍ തന്നെയാണ് പ്രായോഗിക പരീക്ഷയും നടത്തേണ്ടത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത അധ്യാപകരിലേറെ പേര്‍ക്ക് കോവിഡ് പകര്‍ന്നിട്ടുണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാവുന്നതല്ല. തെര ഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളിലെ അപകടകര മാ യ തിക്കിലും തിരക്കിലേക്കും തള്ളിവിട്ട് കോവിഡ് വ്യാപനം ക്ഷ ണിച്ച് വരുത്തി ഇപ്പോള്‍ പരിശോധനക്ക് വിധേയമാകണമെന്ന് പറ യുന്നതിലെ വൈരുദ്ധ്യം പ്രതിഷേധത്തിനും ഇടയാക്കുന്നുണ്ട്. തെര ഞ്ഞെടുപ്പിന് മുന്‍പ് പരീക്ഷ നടത്താന്‍ കഴിയാത്ത വീഴ്ചക്ക് വിദ്യാ ര്‍ത്ഥികളേയും അധ്യാപകരേയും അപകടകരമായ സാഹചര്യങ്ങ ളിലേക്ക് തള്ളിവിടരുതെന്ന് എഎച്ച്എസ്ടിഎ ആവശ്യപ്പെട്ടു.ഏപ്രിൽ 28 മുതൽ മേയ് 15 വരെ ഹയർ സെക്കണ്ടറിയിൽ പ്രാക്ടിക്കൽ പരീ ക്ഷയുണ്ട് സാധാരണ തിയറി പരീക്ഷയ്ക്ക് മുമ്പായി ഫെബ്രുവരി യിൽ നടക്കാറുള്ള പ്രാക്ടിക്കൽ പരീക്ഷയാണ് താളം തെറ്റി തിയറി ക്ക് ശേഷം മേയിൽ നടക്കാൻ പോകുന്നത്.
ഹയര്‍ സെക്കണ്ടറിയില്‍ ഒന്നും രണ്ടും വര്‍ഷങ്ങളിലായി ഒരു വിഷ യത്തിന് 200 മാര്‍ക്കാണ് ഉള്ളത്.ഇതില്‍ 120 മാര്‍ക്ക് എഴുത്ത് പരീക്ഷ യ്ക്കും 40 മാര്‍ക്ക് നിരന്തര മൂല്യനിര്‍ണയത്തിനും 40 മാര്‍ക്ക് പ്രായോ ഗിക പരീക്ഷയ്ക്കുമാണ്.നിലവിലെ സാഹചര്യത്തെ അതിജീവിക്കു ന്നതിനായ പ്രായോഗിക പരീക്ഷ ഒഴിവാക്കി ബാക്കി 160 മാര്‍ക്കിന് ലഭ്യമാകുന്ന മാര്‍ക്ക് ആനുപാതികമായി 200ലേക്ക് ക്രമീകരിച്ച് ഫലം പ്രഖ്യാപിക്കുകയാവും നല്ലതെന്നും എഎച്ച്എസ്ടിഎ ചൂണ്ടി ക്കാട്ടി.യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യു കല്ലടി ക്കോട്,ജില്ലാ പ്രസിഡന്റ് സജു ടി വര്‍ഗീസ്, കെ.എം.രണ്‍ദീര്‍, പി. ആര്‍.രാകേഷ്, വി.വിനോദ് ‘ ഐ എം സാജിദ്, വി.പി ഗീത. ബിബിത, എം.എന്‍. ഗീത എന്നിവര്‍ സംസാരിച്ചു.