മണ്ണാര്‍ക്കാട്:കാരാകുര്‍ശ്ശി ഷാപ്പുംകുന്നില്‍ അമ്മയും മകളും വെട്ടേ റ്റ് മരിച്ച കേസില്‍ കോടതി നാളെ വിധി പറയും.പ്രതികള്‍ കുറ്റക്കാ രാണെന്ന് പട്ടികജാതി പട്ടികവര്‍ഗ പ്രത്യേക കോടതി കണ്ടെത്തി. കാരാകുര്‍ശ്ശി ഷാപ്പുംകുന്നില്‍ പരേതനായ കുത്തനില്‍ പങ്ങന്റെ ഭാര്യ കല്ല്യാണി (65),മകള്‍ ലീല (35) എന്നിവരാണ് കൊല്ലപ്പെട്ടത്. കേസില്‍ കാരാകുര്‍ശ്ശി ആനവരമ്പ് പുല്ലംകോടന്‍ വീട്ടില്‍ സുരേഷ് (31),ഷാപ്പുംകുന്ന് കോളനി,വെര്‍ക്കാട് വീട്ടില്‍ അയ്യപ്പന്‍കുട്ടി (35) എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.നാളെ വിധി പറയും.
2009 ജനുവരി അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. കല്ല്യാണി യെ വീട്ടിലും ലീലയെ തെങ്ങിന്‍ തോട്ടത്തിലെ ചാലിലുമാണ് വെ ട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.കൊലപാതകം,തെളിവ് നശി പ്പിക്കല്‍,അതിക്രമിച്ച് കടക്കല്‍ തുടങ്ങീ വിവിധ കുറ്റങ്ങളാണ് പ്രതി കള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.സാഹചര്യ തെളിവുകളുടെയും സാങ്കേതിക പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് പ്രോസി ക്യൂഷന്‍ വാദം പൂര്‍ത്തിയാക്കിയത്.കൊലപാതകക്കുറ്റം ഉള്‍പ്പെ ടെ 302,449,394,201 എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. അപൂര്‍വ്വ ങ്ങളില്‍ അപൂര്‍വ്വമായ കേസാണിതെന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരായ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ജയന്‍ പറഞ്ഞു.