നാട്ടുകല്‍: പഴയ സ്വര്‍ണം നല്‍കാമെന്ന് പറഞ്ഞ് കോഴിക്കോട് സ്വദേശിയെ എടത്തനാട്ടുകരയിലെ റബര്‍ തോട്ടത്തിലേക്ക് വിളിച്ച് വരുത്തി പത്ത് ലക്ഷം രൂപ കൊള്ളയടിച്ച സംഭവത്തില്‍ ഒളിവില്‍ കഴിയുകയായി രുന്ന മുഖ്യപ്രതിയെ നാട്ടുകല്‍ പോലീസ് അറസ്റ്റു ചെയ്തു.ഇതോടെ ഈ കേസ്സില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കോങ്ങാട്, പൂതംകോട് സ്വദേശി ശ്യാമിനെയാണ് (28) ഇന്നലെ രാത്രി പാലക്കാട് പുതുശ്ശേരിക്കടുത്തുള്ള ഒളിസങ്കേതത്തില്‍ നിന്നും പാലക്കാട് ഡാന്‍ സാഫ് സ്‌ക്വാഡിന്റെ സഹായത്തോടെ പിടികൂടിയത്.
പോലീസ് പറയുന്നത് ഇങ്ങിനെ:കഴിഞ്ഞ വര്‍ഷം മെയ് 28 നാണ് കേ സ്സിനാസ്പദമായ സംഭവം നടന്നത് . സംഭവത്തിനു ശേഷം നാലു പ്രതി കളെ നാട്ടുകല്‍ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഒളിവില്‍ പോയ മുഖ്യ പ്രതി ശ്യാം തമിഴ് നാട്ടിലും മറ്റുമായി ഒളിവില്‍ കഴിഞ്ഞു വരി കയായിരുന്നു. കുറച്ചു ദിവസം മുമ്പ്പാലക്കാട് എത്തിയ രഹസ്യവി വരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ നിരീക്ഷിച്ചു വരി കയായിരുന്നു. പ്രതി കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ്.പ്രതി നിലവില്‍ നടത്തിവരുന്ന നിര്‍ മ്മാണ പദ്ധതിയെക്കുറിച്ചും അന്വേഷണം ആരംഭിച്ചു.ഹൈഡ്രോ വാലി പ്രൊജക്റ്റ് എന്ന പേരില്‍ രൂപീകരിച്ച കമ്പനിക്കു പിന്നില്‍ കോടികളുടെ ഇടപാടാണ് നടത്തി വരുന്നത്.വൈദ്യ പരിശോധന ക്കു ശേഷം മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു .
നാട്ടുകല്‍ ഇന്‍സ്‌പെക്ടര്‍ ഹിദായത്തുള്ള മാമ്പ്ര, സബ് ഇന്‍സ്‌പെക്ടര്‍ ഗ്ലാഡിസ്, എഎസ്‌ഐ അരവിന്ദാക്ഷന്‍, സീനിയര്‍ സിവില്‍ പോലീ സ് ഓഫീസര്‍മാരായ അബ്ദുള്‍ നവാസ്, ബിനു, ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായ ടിആര്‍ സുനില്‍ കുമാര്‍, റഹിം മുത്തു, സൂരജ് ബാബു, കെ. അഹമ്മദ് കബീര്‍,കെ. ദിലീപ്, ആര്‍. രാജീദ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.