അഗളി :കാടിറങ്ങിയ ഒറ്റയാന്‍ കല്‍ക്കണ്ടി ചിന്നപ്പറമ്പിലും പരിസര ത്തുമായി വിഹരിക്കുന്നത് പ്രദേശത്ത് ജനജീവിതത്തിനും കൃഷി ക്കും ഒരുപോലെ ഭീഷണിയാകുന്നു.കഴിഞ്ഞ ദിവസം രാത്രിയില്‍ ചിന്നപ്പറമ്പ് നിരപ്പില്‍ ബെന്നിയുടെ നൂറോളം നേന്ത്രവാഴ കാട്ടാന നശിപ്പിച്ചു. ചെറുകരയില്‍ വര്‍ക്കി,മണപ്പാട്ട് സലി,കിഴക്കേകര ശിവന്‍ എന്നിവ രുടെ പുരയിടത്തിലും ആന കൃഷിനാശമുണ്ടാ ക്കി.നാട്ടുകാര്‍ അറി യിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വനം ദ്രുതപ്രതികരണ സം ഘം ആനയെ തുരത്തി കാട് കയറ്റിയെങ്കിലും പിറ്റേന്ന് സന്ധ്യയായ തോടെ മടങ്ങിയെത്തി.രാത്രിയില്‍ അടിയ ന്തരാവശ്യങ്ങള്‍ക്ക് പോ ലും പുറത്തിറങ്ങാന്‍ ഭയപ്പെടുകയാണ് പ്രദേശവാസികള്‍.
ഫെന്‍സിംഗ് ഇല്ലാത്ത ഭാഗങ്ങളിലൂടെയാണ് കാട്ടാന ജനവാസ മേഖ ലയിലേക്ക് ഇറങ്ങുന്നത്.വേനല്‍ കനത്തതോടെ കാടിനകത്ത് വെ ളളവും തീറ്റയും ലഭ്യമല്ലാത്ത സാഹചര്യമാണ് ആന കാടിറങ്ങാ ന്‍ കാരണമെന്നാണ് കരുതുന്നത്.നേരം ഇരുട്ടിയാല്‍ പതിവായി കാട്ടാന പുരയിടങ്ങളിലെത്തും.വാഴയും പ്ലാവും മാവും കമുകും തെങ്ങിന്‍ തൈകളും ലക്ഷ്യമിട്ടാണ് വരവ്.കശുമാവിന്റെ ചുവട്ടിലെ മാങ്ങ വരെ പെറുക്കിയെടുത്ത് അകത്താക്കും. അടുക്കളഭാഗത്തും പറമ്പി ലും സംഭരിച്ച വെള്ളം കുടിച്ച് തീര്‍ക്കും.ഒരാഴ്ചയിലേറെയായി കാട്ടാ ന പ്രദേശത്തേക്ക് എത്തുന്നതിനാല്‍ ജനജീവിതം ഭീതിയുടെ നിഴലി ലാണ്.വന്യമൃഗങ്ങള്‍ കാടിറങ്ങാതിരിക്കാന്‍ ഈ ഭാഗത്ത് ഫെന്‍സി ല്ലാത്ത ഇടങ്ങളില്‍ ഫെന്‍സിംഗ് സ്ഥാപിക്കാനുള്ള നീക്കത്തിലാണ് വനംവകുപ്പെന്നാണ് വിവരം.