മണ്ണാര്‍ക്കാട്:മെയ് രണ്ടിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പി ന്റെ വോട്ടെണ്ണല്‍ ജില്ലയില്‍ ഒമ്പത് കേന്ദ്രങ്ങളിലായി നടക്കും. പോളിംഗിന് ശേഷമുള്ള മെഷീനുകളും ഈ കേന്ദ്രങ്ങളിലെ സ്‌ട്രോങ് റൂമുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്. സ്‌ട്രോങ് റൂമു കളിലെ സുരക്ഷാക്രമീകരണങ്ങള്‍ക്കായി സി.എ.പി.എഫ്(കേന്ദ്ര സേന), സ്റ്റേറ്റ് ആംഡ് ഫോഴ്‌സ്, ജില്ലയിലെ ലോക്കല്‍ പോലീസ് എന്നിങ്ങനെ മൂന്ന് ലെയര്‍ സുരക്ഷ സജ്ജമാക്കിയിട്ടുണ്ട്. 324 സി. എ.പി.എഫ്, 105 സ്റ്റേറ്റ് ആംഡ് ഫോഴ്‌സ്, 42 ജില്ലാ ലോക്കല്‍ പോലീസ് ഉദ്യോഗസ്ഥരാണ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി പ്രവര്‍ത്തി ക്കുന്നത്. കൂടാതെ സ്‌ട്രോങ് റൂമിനോട് ചേര്‍ന്ന് എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റിന്റെ നിയന്ത്രണത്തില്‍ 24 മണിക്കൂര്‍ സി.സി.ടി.വി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും.
പാലക്കാട് ജില്ലയിലെ നിയമസഭാ മണ്ഡലങ്ങള്‍, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ക്രമത്തില്‍,
തൃത്താല, പട്ടാമ്പി – പട്ടാമ്പി ശ്രീനീലകണ്ഠ സംസ്‌കൃത കോളേജ്
ഷൊര്‍ണ്ണൂര്‍ – ഒറ്റപ്പാലം എല്‍.എസ്.എന്‍ ജി.എച്ച്.എസ്.എസ്
ഒറ്റപ്പാലം – ഒറ്റപ്പാലം എന്‍.എസ്.എസ് കെ.പി.ടി.വി.എച്ച്.എസ്.എസ്
കോങ്ങാട് – കല്ലേക്കാട് വ്യാസവിദ്യാപീഠം
മണ്ണാര്‍ക്കാട് – മണ്ണാര്‍ക്കാട് നെല്ലിപ്പുഴ ഡി.എച്ച്.എസ്.എച്ച്.എസ്.എസ്
മലമ്പുഴ, പാലക്കാട്- പാലക്കാട് ഗവ.വിക്ടോറിയ കോളേജ്
തരൂര്‍, ആലത്തൂര്‍- ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം എച്ച്.എസ്.എസ്
ചിറ്റൂര്‍ – കൊഴിഞ്ഞാമ്പാറ ഗവ.ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്
നെന്മാറ – നെന്മാറ എന്‍.എസ്.എസ് കോളേജ്.