തച്ചമ്പാറ:കോവിഡ് വാക്‌സിനേഷനായി പാലക്കയത്തേക്കുള്ള തച്ചമ്പാറക്കാരുടെ ഓട്ടത്തിന് ഒടുവില്‍ പരിഹാരം.അടുത്ത തിങ്ക ളാഴ്ചക്കുള്ളില്‍ തച്ചമ്പാറ സ്‌കൂളിലോ,തെക്കുംപുറം പ്രാഥമിക ആ രോഗ്യ കേന്ദ്രത്തില്‍ വെച്ച വാക്‌സിന്‍ നല്‍കുന്നതിന് നടപടി സ്വീ കരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ നാരായണന്‍ കുട്ടി,വൈസ് പ്രസി ഡന്റ് രാജി ജോണി,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ് സണ്‍ തനൂജ രാധാകൃഷ്ണന്‍,വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പിസി ജോസഫ്,മെമ്പര്‍മാരായ ജയ ജയപ്രകാശ്,മല്ലിക എന്നിവര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുമായി നടത്തിയ ചര്‍ച്ചയി ലാണ് ഇക്കാര്യം തീരുമാനമായത്.
മലയോര പ്രദേശമായ പാലക്കയത്ത് വച്ചാണ് ഇപ്പോള്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കുന്നത്. തച്ചമ്പാറ പഞ്ചായത്തിലെ പ്രാഥമികാരോഗ്യകേന്ദ്രം പാലക്കയം മൂന്നാം തോടിലാണ്. ഇവി ടേക്ക് എത്തണമെങ്കില്‍ പഞ്ചായത്തിന്റെ മറ്റു ഭാഗങ്ങളില്‍ നി ന്നുള്ളവര്‍ക്ക് വളരെ ക്ലേശകരമാണ്. തച്ചമ്പാറയില്‍ നിന്ന് ഇവിടേക്ക് ബസ് സര്‍വീസ് ഇല്ല. പാലക്കയത്തേക്ക് ബസ് ലഭിക്കണമെങ്കില്‍ ചിറക്കല്‍പ്പടിയില്‍ എത്തണം.ഇതിലൂടെ കാര്യമായി ബസ് സര്‍ വീസ് ഇല്ല.വാക്‌സിനേഷന്‍ വേണ്ടവര്‍ ഭീമമായ തുക നല്‍കി ഓട്ടോറിക്ഷയ്ക്ക് പോകേണ്ട അവസ്ഥയാണ്.
തച്ചമ്പാറയില്‍ നിന്ന് 12 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചു വേണം പാല ക്കയത്ത് എത്താന്‍. വാക്‌സിനേഷന്‍ മരുന്ന് ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ പാലക്കയം മൂന്നാംതോട് വെച്ച് നല്‍കാന്‍ മാത്രമേ കഴിയൂ എന്നായിരുന്നു അധികൃതരുടെ നിലപാട്. ആഴ്ചയി ല്‍ പകുതി ദിവസം പാലക്കയത്തും പകുതി ദിവസം തച്ചമ്പാറ കേ ന്ദ്രീകരിച്ചും വാക്‌സിനേഷന്‍ നല്‍കണമെന്നായിരുന്നു ജനങ്ങളുടെ യും പഞ്ചായത്ത് ഭരണസമിതിയുടെയും ആവശ്യം. ഇതിനുവേണ്ട എല്ലാ സൗകര്യവും ഒരുക്കി നല്‍കാമെന്നും പഞ്ചായത്ത് ഭരണസമി തി ഉറപ്പുനല്‍കിയിരുന്നു.എന്നാല്‍ ചില ആരോഗ്യ പ്രവര്‍ത്തകര്‍ മറ്റുഭാഗങ്ങളില്‍വെച്ച് നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പഞ്ചായത്ത് ഭരണസമിതി ജില്ലാ മെഡിക്കല്‍ ഓഫീസറെ സമീപിച്ചാണ് കൂടുതല്‍ കേന്ദ്രങ്ങളില്‍ നടത്താന്‍ അനുവാദം വാങ്ങി യത്.അടുത്ത ഡോസ് വരുന്നതനുസരിച്ച് വെള്ളിയാഴ്ചയോ തിങ്കളാഴ്ച യോ തച്ചമ്പാറ കേന്ദ്രീകരിച്ച് വാക്‌സിന്‍ നല്‍കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.