മണ്ണാര്‍ക്കാട്:നാളെ നടക്കുന്ന വ്യാപാരി സംഘടന തെരഞ്ഞെടുപ്പും കടമുടക്കവും അനധികൃതമാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ഫിറോസ് ബാബു വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.സംസ്ഥാനത്ത് കേരള വ്യപാരി വ്യവസായി ഏകോപന സമിതി സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. പാ ലക്കാട് ജില്ലയില്‍ നിലനില്‍ക്കുന്ന സംഘടനാ വിഷയങ്ങള്‍ പരിഹ രിക്കുന്നതിനും സംഘടനക്ക് പുറത്ത് നില്‍ക്കുന്നവരെ കൂടി ഉള്‍പ്പെ ടുത്തി ജില്ലയില്‍ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിനാ യി സംസ്ഥാന കമ്മിറ്റി ആറംഗ ഉപസമിതിയെ ചുമതലപ്പെടുത്തി യിട്ടുണ്ട്.ഇക്കഴിഞ്ഞ അഞ്ചിന് ഉപസമിതി തൃശ്ശൂരില്‍ ചര്‍ച്ച നടത്തി യെങ്കിലും തീരുമാനമാകാതെ പിരിയുകയാണ് ഉണ്ടായത്.കഴിഞ്ഞ മാര്‍ച്ച് 31ന് കാലാവധി അവസാനിച്ച യൂണിറ്റ് ഭരണസമിതി കോടതി യെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി നടത്തുന്ന നാടകമാണ് തെരഞ്ഞെ ടുപ്പ് യോഗം.തീര്‍ത്തും അംഗീകാരമില്ലാത്തതും അനധികൃതവും സംഘടനയുടെ പേര് ദുരുപയോഗം ചെയ്യുന്നതും അംഗ ങ്ങളെ പറ ഞ്ഞ് പറ്റിക്കുന്നതുമാണ്.ഇത് സംബന്ധിച്ച് സംസ്ഥാന കമ്മിറ്റിക്ക് പരാതി നല്‍കിയിട്ടുണ്ട്.

സംസ്ഥാന പ്രസിഡന്റിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച വര്‍ ഈ സംഘടനക്ക് പുറത്താണെന്നെന്നും അത്തരക്കാര്‍ വീണ്ടും സംഘടനയില്‍ നുഴഞ്ഞ് കയറാന്‍ നടത്തുന്ന ശ്രമങ്ങള്‍ യഥാര്‍ത്ഥ വ്യാപാരികള്‍ തിരിച്ചറിയും.വിഷു റംസാന്‍ സീസണ്‍ സമയത്ത് ഏതാനം ചിലര്‍ക്ക് സ്ഥാനമാനങ്ങള്‍ നിലനിര്‍ത്താന്‍ വേണ്ടി നട ത്തുന്ന തെരഞ്ഞെടുപ്പ് ജനറല്‍ ബോഡിയുടെ പേരില്‍ കടകടളട ച്ചാല്‍ വ്യാപാരികള്‍ക്ക് മാത്രമായിരിക്കും നഷ്ടമെന്നും കടകള്‍ തുറന്ന് ഉപഭോക്താക്കള്‍ക്കൊപ്പം നില്‍ക്കണമെന്നും ഫിറോസ് ബാബു വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!