മണ്ണാര്‍ക്കാട്:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാ ര്‍ക്കാട് യൂണിറ്റ് ദ്വൈവാര്‍ഷിക ജനറല്‍ ബോഡിയോഗവും തെര ഞ്ഞെടുപ്പും നാളെ.ജനറല്‍ ബോഡി യോഗം നടക്കുന്നതിനാല്‍ നാളെ ഉച്ച വരെ കടമുടക്കമായിരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നിയോജക മണ്ഡലത്തിലെ 14 യൂണിറ്റുകള്‍ക്ക് കീഴിലായി 1567 അംഗങ്ങളാണ് ഉള്ളത്.ടി നസിറുദ്ദീനാണ് തങ്ങളുടെ സംസ്ഥാന പ്രസിഡന്റെന്നും നേതാക്കള്‍ പറഞ്ഞു.സംസ്ഥാന പ്രസിഡന്റ് തങ്ങളെ പിരിച്ച് വിട്ടതാണെന്ന് ചിലര്‍ പ്രചരണങ്ങള്‍ നിര്‍ബാധം നടത്തുന്നുണ്ട്. പിരിച്ച് വിട്ടുവെന്ന കത്തിനെതിരെ കോടതിയെ സമീപിക്കുകയും നടപടി റദ്ദാക്കുകയും ചെയ്തതാണ്.നാളെ ചേരുന്ന ജനറല്‍ ബോഡി യോഗത്തോടെ മണ്ണാര്‍ക്കാട്ടെ ശരിയായ വ്യാപാരി സംഘടന ഏതാണെന്നും ജനപിന്തുണ ആര്‍ക്കാണെന്നും തെളിയി ക്കപ്പെടുമന്നും ഭാരവാഹികള്‍ പറഞ്ഞു.
രാവിലെ ഒമ്പത് മണിക്ക് മണ്ണാര്‍ക്കാട് എംപി ഓഡിറ്റോറിയത്തില്‍ നടക്കുന്ന യോഗം ജില്ലാ പ്രസിഡന്റ് ബാബു കോട്ടയില്‍ ഉദ്ഘാടനം ചെയ്യും.യൂണിറ്റ് പ്രസിഡന്റ് ബാസിത്ത് മുസ് ലിം അധ്യക്ഷനാകും. യൂത്ത് വിംഗ് പ്ര സിഡന്റ് ഷമീര്‍ വികെ എച്ച് അനുശോചനം രേഖ പ്പെടുത്തും. സെക്രട്ടറി സൈനുല്‍ ആബിദ്,എക്സി അംഗം പോള്‍ പി ജോര്‍ജ്ജ് പ്രമേ യങ്ങളുംജനറല്‍ സെക്രട്ടറി രമേഷ് പൂര്‍ണ്ണിമ പ്രവര്‍ ത്തന റിപ്പോര്‍ ട്ടും ട്രഷറര്‍ പി യു ജോണ്‍സണ്‍ വരവ് ചെലവ് കണ ക്കും അവതരിപ്പി ക്കും.തൃത്താല നിയോജക മണ്ഡലം പ്രസിഡന്റ് ഷമീര്‍ വൈക്കത്ത് വ്യാപാരി ക്ഷേമനിധിയെ കുറിച്ച് വിശദീകരി ക്കും.വൈസ് പ്രസി ഡന്റ് എന്‍ ആര്‍ സുരേഷ് സംസാരിക്കും. യൂ ണിറ്റ് സെക്രട്ടറി മുഹമ്മ ദ് ഷമീര്‍ സ്വാഗതവും കൃഷ്ണകുമാര്‍ നന്ദി യും പറയും.
തുടര്‍ന്ന് 2021 2023 കാലയളവിലേക്കുള്ള ഭരണസമിതി തെരഞ്ഞെ ടുപ്പ് നടക്കും.ജില്ലാ ജനറല്‍ സെക്രട്ടറി കെ എ ഹമീദ് മുഖ്യവരണാ ധികാരിയായിരിക്കും.പുതിയ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും.ജില്ലാ ട്രഷറര്‍ ഹരിദാസ് വല്ലങ്ങി,ജില്ലാ വൈസ് പ്രസിഡന്റ് ലിയാക്കത്തലി,നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഷെമീം കരുവള്ളി,ട്രഷര്‍ മുഫീന ഏനു എന്നിവര്‍ സംസാരിക്കും. ജനറല്‍ ബോഡി യോഗം നടക്കുന്നതിനാല്‍ അന്നേ ദിവസം ഉച്ചയക്ക് ഒരു മണി വരെ കടമുടക്കമായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയി ച്ചു.വാര്‍ത്താ സമ്മേളനത്തില്‍ യൂണിറ്റ് പ്രസിഡന്റ് ബാസിത്ത് മുസ്‌ലിം,രമേഷ് പൂര്‍ണ്ണിമ,പി യു ജോണ്‍സണ്‍,എന്‍ ആര്‍ സുരേഷ്, ഷംസുദ്ദീന്‍,ഡേവിസ്,കൃഷ്ണകുമാര്‍,ഷമീര്‍ യൂണിയന്‍, ആബിദ്, ഷമീര്‍ സിഎ,മുഹമ്മദലി,ഷമീര്‍ വികെഎച്ച്,അഭിലാഷ് എന്നിവര്‍ പങ്കെടുത്തു.
ജനറല്‍ ബോഡിയോഗത്തിന് മുന്നോടിയായി വൈകീട്ട് ടൗണില്‍ വിളംബര ജാഥ നടത്തി.ആശുപത്രി പടിയില്‍ നിന്നും ആരംഭിച്ച ജാഥ കോടതിപ്പടിയില്‍ സമാപിച്ചു.ഭാരവാഹികളായ ബാസിത്ത് മുസ് ലിം,രമേഷ് പൂര്‍ണ്ണിമ, പി യു ജോണ്‍സണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.