കുമരംപുത്തൂര്‍: കുരുത്തിച്ചാലില്‍ മരംമുറി നടന്ന സ്ഥലത്ത് റെവ ന്യുവകുപ്പ് സര്‍വ്വേ നടത്തി.സ്വകാര്യ വ്യക്തി മുറിച്ച പത്ത് മരങ്ങ ളില്‍ എട്ടെണ്ണവും ഇക്കോ ടൂറിസം പദ്ധതിക്കായി റെവന്യുവകുപ്പ് കണ്ടെത്തിയ മിച്ചഭൂമിയില്‍ നിന്നാണെന്നാണ് കണ്ടെത്തിയിരിക്കു ന്നത്.
മിച്ചഭൂമിയും സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിന്റെ അതിര്‍ത്തി യും തമ്മില്‍ ചെറിയ വ്യത്യാസമാണ് ഉള്ളതെന്ന് റെവന്യുവകുപ്പ് പറയുന്നു.മരംമുറിച്ച സ്വകാര്യവ്യക്തിക്കെതിരെ നിയമനടപടിയു മായി മുന്നോട്ട് പോകാനാണ് തീരുമാനം.ഇത് സംബന്ധിച്ച് പോലീ സിന് നിര്‍ദേശം നല്‍കും.
വാക,ഇരുള്‍ മരങ്ങളാണ് മുറിച്ചത്.മരംമുറി ശ്രദ്ധയില്‍പ്പെട്ട തഹസി ല്‍ദാര്‍ ഇടപെട്ട് നിര്‍ത്തിവെപ്പിക്കുകയായിരുന്നു.തുടര്‍ന്നാണ് സ്ഥ ലം ഇക്കോ ടൂറിസം പദ്ധതിക്കായി ഏറ്റെടുത്ത സ്ഥലത്ത് നിന്നാണോ മരംമുറി നടന്നത്എന്നത് ഉറപ്പ് വരുത്താനായി ഇന്ന് സര്‍വേ നടത്തിയത്.ലാന്റ് റെവ ന്യു തഹസില്‍ദാര്‍ എന്‍.എന്‍.മുഹമ്മദ് റാഫി,ഡെപ്യുട്ടി തഹസില്‍ ദാര്‍ ചന്ദ്രബാബു,താലൂക്ക് സര്‍വേയര്‍ ഷരീഫ്,പയ്യനെടം വില്ലേജ് ഓഫീസര്‍ എ.ബിജു എന്നിവരടങ്ങുന്ന സംഘമാണ് സര്‍വേ നടത്തി യത്.