പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്തത് 40438 പ്രചരണ ബോര്‍ഡുകള്‍. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച സര്‍ക്കാരിന്റെ വികസനനേട്ടങ്ങളുമായി ബന്ധപ്പെട്ട ഫ്ളക്സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, നോട്ടീസുകള്‍, വിവിധ രാഷ്ട്രീയപാര്‍ ട്ടികളുടെ പ്രചരണ ബോര്‍ഡുകള്‍ എന്നിവയാണ് നീക്കം ചെയ്തത്.
ജില്ലയില്‍ പൊതുസ്ഥലങ്ങളില്‍ കണ്ടെത്തിയ ബോര്‍ഡുകളാണ് സ്‌ക്വാഡ് നീക്കം ചെയ്തത്. ഇതിന് പുറമേ സ്വകാര്യ സ്ഥലങ്ങളില്‍ കണ്ടെത്തിയ 12568 ബോര്‍ഡുകളും നീക്കം ചെയ്തിട്ടുണ്ട്.
ജില്ലയില്‍ 12 നിയോജക മണ്ഡലങ്ങളിലായി 12 ആന്റി ഡീഫേ സ്മെന്റ് സ്‌ക്വാഡുകളും ഒരു ജില്ലാതല സ്‌ക്വാഡും ഉള്‍പ്പെടെ 13 ടീമുകളുമാണ് ഉള്ളത്. ഫെബ്രുവരി 27 മുതലാണ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തനമാരംഭിച്ചത്.