അലനല്ലൂര്‍:നാട്ടുവിശേഷങ്ങളും സൗഹൃദങ്ങളും പങ്കുവെച്ച് യുഡി എഫ് സ്ഥാനാര്‍ത്ഥി എന്‍ ഷംസുദ്ദീന്റെ തെരഞ്ഞെടുപ്പ് പര്യടന ത്തിന് ആവേശത്തുടക്കം.കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തെ വിക സന നേട്ടങ്ങള്‍ വിശദീകരിച്ചാണ് ഷംസുദ്ദീന്‍ വോട്ട് ചോദിക്കുന്ന ത്.സ്വീകരണ കേന്ദ്രങ്ങളില്‍ സ്ത്രീകളും കുട്ടികളമടക്കമുള്ള വന്‍ ജനാവലി സ്ഥാനാര്‍ത്ഥിയെ എതിരേല്‍ക്കാനെത്തുന്നത് യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും ആത്മവിശ്വാസം പകരുന്നു.ഷാളുകളും പൂക്കളും നല്‍കിയാണ് ഷംസുദ്ദീനെ ജനം വരവേല്‍ക്കുന്നത്.പ്രായമായവര്‍ തലയില്‍ കൈവെച്ച് അനുഗ്രഹിച്ച് വിജയിച്ച് കയറാന്‍ ആശംസി ക്കുന്നതും പര്യടനത്തിലെ കാഴ്ചകളായി.

ഇന്ന് രാവിലെ മണ്ഡലം അതിര്‍ത്തിയായ കൊമ്പംകല്ലില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്.യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കളത്തില്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.മേഖലാ യു.ഡി.എഫ് ചെയര്‍മാന്‍ ടി. കെ.ഷംസുദ്ദീന്‍ അധ്യക്ഷനായി.തുടര്‍ന്ന് തടിയംപറമ്പ് പാറ, ഈച്ചം പുല്ല്,വെള്ളാരംകോളനി,യത്തീംഖാന,പൂക്കാടഞ്ചേരി,ആലടിപ്പുറം,വാക്കയില്‍ക്കടവ്,ചിരട്ടക്കുളം,തൊടേക്കാട് കുന്ന്,ആശാരിക്കുണ്ട്, ആലുംകുന്ന്,നാലുകണ്ടം,കൊടിയംകുന്ന്,കോയക്കുന്ന്,ചുണ്ടോട്ടുകുന്ന്,മുറിയക്കണ്ണി,മുണ്ടക്കുന്ന് റേഷന്‍ കട,മുണ്ടക്കുന്ന് വെസ്റ്റ്, പടി ക്കപ്പാടം കോളനി,പിലാച്ചോല, കിളയപ്പാടം, ചൂളി,പൊന്‍പാറ, താ ണിക്കുന്ന്,ചളവ,മങ്ങാട്ടുതൊടി കോളനി, അണ്ടിക്കുണ്ട്, കുഞ്ഞു കുളം,പാലക്കുന്ന്,ഐ.ടി.സി പടി, വട്ടമണ്ണപ്പുറം എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം വൈകിട്ട് 7 ന് കോട്ടപ്പള്ള സെന്ററില്‍ സമാ പിച്ചു.

വിവിധ കേന്ദ്രങ്ങളില്‍ യു.ഡി.എഫ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മി റ്റി വര്‍ക്കിങ് ചെയര്‍മാന്‍ വി.വി.ഷൗക്കത്തലി,കണ്‍വീനര്‍ ടി.എ. സലാം,മേഖലാ കണ്‍വീനര്‍ പി.ഷാനവാസ്,റഷീദ് ആലായന്‍,
എം.പി.എ.ബക്കര്‍,കെ.വേണുഗോപാല്‍,പി.അഹമ്മദ് സുബൈര്‍, വി.ടി.ഹംസ,കെ.ടി.ഹംസപ്പ,ബഷീര്‍ തെക്കന്‍, അബു വറോടന്‍, കെ.ഉസ്മാന്‍,പി.റഫീഖ,എം.മെഹര്‍ബാന്‍ ടീച്ചര്‍, അലി മഠത്തൊടി, പി.കെ.നൗഷാദ്,കെ.അഫ്‌സല്‍,പി.സുല്‍ഫിക്കറലി പ്രസംഗിച്ചു. മേഖലാ-ബൂത്ത്തല ഭാരവാഹികള്‍ പര്യടന പരിപാടിക്ക് നേതൃത്വം നല്‍കി.ഇന്ന്(ചൊവ്വ)തെങ്കര പഞ്ചായത്തിലാണ് പര്യടനം. രാവിലെ 9.30ന് മാസപ്പറമ്പില്‍ നിന്നാരംഭിച്ച് വൈകിട്ട് 5.30ന് പുഞ്ചക്കോട് സമാപിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!