അഗളി:അട്ടപ്പാടി ചുരം പാതയോരത്തെ മാലിന്യം വനപാലകരും മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജ് എന്‍എസ്എസ് യൂണിറ്റ് വളണ്ടിയര്‍മാരും ചേര്‍ന്ന് നീക്കം ചെയ്തു.ലോക വനദിനത്തോടനു ബന്ധിച്ചായിരുന്ന ചുരം ശുചീകരണം.പത്ത് സംഘങ്ങളായി തിരി ഞ്ഞായിരുന്നു പാതയുടെ ഇരുവശങ്ങളില്‍ നിന്നും മാലിന്യം ശേഖ രിച്ചത്.മദ്യകുപ്പികളും പ്ലാസ്റ്റിക്ക് കുപ്പികളും കവറുകളാണ് പാത യോരത്ത് ധാരാളമായി ഉണ്ടായിരുന്നത്.ശേഖരിച്ച മുപ്പത് ചാക്കോളം മാലിന്യം അഗളി പഞ്ചായത്ത് ഹരിത കര്‍മ്മസേനയ്ക്ക് കൈമാറി.

അട്ടപ്പാടി ചുരം റോഡിന്റെ പ്രവേശനകവാടമായ ആനമൂളി ഫോറ സ്റ്റ് ചെക്ക്‌പോസ്റ്റ് മുതല്‍ ചുരം അവസാനിക്കുന്ന മുക്കാലിവരെ റോ ഡിനിരുവശവും മാലിന്യം നിക്ഷേപിക്കപ്പെടുന്നത് പതിവായിരിക്കു കയാണ്.മുക്കാലിവരെ ഒമ്പതുകിലോമീറ്റര്‍ ദൂരമാണ് ചുരം റോഡി ന്. പത്ത് മുടിപ്പിന്‍ വളവുകളും ഉള്‍പ്പെടുന്നു. ഇവിടങ്ങളെല്ലാം കുപ്പ ത്തൊട്ടിയായി മാറുകയാണ്.സ്വകാര്യവാഹനങ്ങളില്‍ ചുരം ഇറങ്ങു കയും കയറുകയും ചെയ്യുന്നവര്‍തന്നെയാണ് ഇടത്താവളങ്ങളില്‍ മാലിന്യംതള്ളുന്നത്.മദ്യപിച്ച ശേഷം കുപ്പികള്‍ എറിഞ്ഞുടച്ചതി ന്റെ ചില്ലു കൂമ്പാരങ്ങളും ഇവിടെ കാണാം.ഇത് കാല്‍നടയാത്രിക ര്‍ക്കും വന്യജീവികള്‍ക്കും ഒരു പോലെ ഭീഷണിയുയര്‍ത്തുന്നുണ്ട്.

വേസ്റ്റ് ബിന്നുകളില്ലാത്തതിനാല്‍, പാര്‍സല്‍ഭക്ഷണം കഴിച്ചശേഷം അവശിഷ്ടങ്ങള്‍ റോഡരികില്‍ തള്ളുകയാണ് ചെയ്യുന്നത്. ഭക്ഷണാ വശിഷ്ടങ്ങള്‍ അകത്താക്കുന്ന കുരങ്ങുകളും ഈ റോഡിലെ കാഴ്ചക ളാണ്. ചുരത്തിന്റെ പല ഭാഗങ്ങളിലും ആനത്താരകളുമുണ്ട്. വന്യ മൃഗങ്ങളിറങ്ങുന്ന ചുരത്തില്‍ യാത്രികരുടെ ഇടത്താവളങ്ങള്‍ അപ കടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതാണ്.വനംവകുപ്പ്, പോലീസ്, എക്‌സൈസ് അധികൃതരുടെ പട്രോളിംഗ് ചുരം റോഡില്‍ കുറവായ ത് മാലിന്യനിക്ഷേപകര്‍ക്കും അനുഗ്രഹമാകുന്നുണ്ട്.പ്രകൃതിക്കും പരിസ്ഥിതിക്കും കോട്ടംവരുത്തുന്നതിനൊപ്പം അത്യപൂര്‍വങ്ങളായ ജന്തുജീവലജാലങ്ങളുടെയും നിലനില്‍പ്പിന് വെല്ലുവിളിയാകുന്ന തരത്തിലാണ് രീതിയിലാണ് മാലിന്യം തള്ളുന്നത്.ഇതിനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകണമെന്നാണ് ആവശ്യമുയരുന്നത്.

ചുരം ശുചീകരണ പ്രവൃത്തി പാലക്കയം ഡെപ്യുട്ടി റേഞ്ചര്‍ സുമേ ഷ് ഉദ്ഘാടനം ചെയ്തു.മണ്ണാര്‍ക്കാട് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ മോഹനകൃഷ്ണന്‍,ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ സുരേഷ് ബാബു, മണ്ണാ ര്‍ക്കാട് എ്ംഇഎസ് കല്ലടി കോളേജ് എന്‍ എസ് എസ് യൂണിറ്റ് പ്രോ ഗ്രാം ഓഫീസര്‍മാരായ സൈനുദ്ദീന്‍,ലൈല,സെല്‍ഫ് ഫിനാന്‍സ് ഡയറക്ടര്‍ മുഹമ്മദാലി,വളണ്ടിയര്‍ സെക്രട്ടറിമാരായ ഹാഷിം, ഹഫ്‌ന,ആര്‍ആര്‍ടി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!