മണ്ണാര്‍ക്കാട്:വിളവെടുപ്പ് കാലത്ത് കശുവണ്ടിക്ക് വില കൂപ്പുകുത്തു ന്നത് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു.സീസണ്‍ തുടക്കത്തില്‍ 105 രൂപ വരെ ലഭിച്ചിരുന്നിടത്ത് 81-90 രൂപ വരെയായി താഴ്ന്നിരി ക്കുകയാണ്.അതേ സമയം കര്‍ഷകരില്‍ നിന്നും കശുവണ്ടി നാമ മാത്രമായ വിലയ്ക്ക് വാങ്ങുന്ന ഏജന്റുമാര്‍ വലിയ വിലയ്ക്ക് മറിച്ച് വില്‍ക്കുന്നതായും ആക്ഷേപമുണ്ട്.കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക് ഡൗണില്‍ കഴിഞ്ഞ സീസണ്‍ കര്‍ഷകര്‍ക്ക് നഷ്ടമായിരുന്നു .115 രൂപ വരെ കശുവണ്ടിക്ക് കിലോയ്ക്ക് അന്ന് ലഭിച്ചിരുന്നു. ഇതി നിടയിലാണ് മഹാമാരിയുടെ കടന്ന് വരവുണ്ടായതും നാട് അടച്ചൂ പൂട്ടിയതും.വിളവെടുത്ത കശുവണ്ടി വില്‍ക്കാനാകാതെ കര്‍ഷകര്‍ വിഷമവൃത്തത്തിലുമായി.ഇത്തവണ ഭേദപ്പെട്ട വില ലഭിക്കുമെന്ന പ്രതീക്ഷയാണ് ഇപ്പോള്‍ അസ്ഥാനത്തായിരിക്കുന്നത്.
വര്‍ഷത്തില്‍ വേനല്‍ സീസണില്‍ മാത്രമാണ് കശുമാവിന്‍ നിന്നും കര്‍ഷകര്‍ക്കുള്ള വരുമാനം.തൈ നട്ട് മൂന്നാം വര്‍ഷത്തിലാണ് ഫലം ലഭിച്ച് തുടങ്ങുക.വെള്ളവും വളവുമെല്ലാം നല്‍കി പരിപാലിക്കാ നും കശുവണ്ടി ശേഖരിക്കാനുമെല്ലാം ഏറെ ചിലവുണ്ട്. അത്യുല്‍പ്പാ ദന ശേഷിയുള്ള തൈകള്‍ക്ക് 150 രൂപയോളം സ്വകാര്യ നഴ്‌സറിക ളില്‍ വിലയുണ്ട്.സര്‍ക്കാര്‍ വകുപ്പുകള്‍ മുഖേന വിതരണം ചെയ്യുന്ന ത് പലപ്പോഴും യാഥാര്‍ത്ഥ കര്‍ഷകരിലേക്കെത്തുന്നില്ലെന്ന ആക്ഷേ പവുമുണ്ട്.നിലവില്‍ കശുവണ്ടി സീസണണാണ്.എന്നാല്‍ മഴ പെയ്ത് തുടങ്ങുന്നതോടെ കശുവണ്ടിക്ക് ആവശ്യക്കാര്‍ കുറയും.
150 രൂപ മുതല്‍ 200 രൂപ വരെ കശുവണ്ടിക്ക് ലഭിച്ചിരുന്ന സമ്പന്ന മായ കാലമുണ്ടായിരുന്നു.മാന്യമായ വിലയാണ് കര്‍ഷകരെ കൃഷി യിലേക്ക് ആകര്‍ഷിച്ചതും.പാലക്കാട് ജില്ലയില്‍ ഹെക്ടര്‍ കണക്കിന് കശുമാവിന്‍ തോട്ടങ്ങളുണ്ട്.മണ്ണാര്‍ക്കാട് താലൂക്കില്‍ ആയിരക്കണ ക്കിന് ഏക്കറില്‍ കശുമാവ് കൃഷി ചെയ്യുന്നുണ്ട്. മലയോരമേഖല യായ അട്ടപ്പാടി,ആനമൂളി,കണ്ടമംഗലം,കോട്ടോപ്പാടം,കച്ചേരിപ്പറമ്പ് മേഖലകളില്‍ നൂറ് കണക്കിന് കര്‍ഷകരാണ് ഉള്ളത്.നെല്ലിനും കൊ പ്രയ്ക്കും റബറിനുമെല്ലാം താങ്ങുവില പ്രഖ്യാപിച്ചതു പോലെ കശു വണ്ടിക്കും താങ്ങുവില നിശ്ചയിക്കണെമാണ് കര്‍ഷകരുടെ ആവ ശ്യം.