അലനല്ലൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വികസ നവും, സാമുദായിക ധ്രുവീകരണവും ചര്‍ച്ചയാകണമെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച എടത്തനാട്ടുകര ഏരി യാ മുജാഹിദ് സംഗമം ആവശ്യപ്പെട്ടു.’നിര്‍ഭയ ജീവിതം, സുരക്ഷിത സമൂഹം’ എന്ന പ്രമേയത്തില്‍ നടക്കുന്ന ഓണ്‍ലൈന്‍ കോണ്‍ഫറ ന്‍സിന്റെ ഭാഗമായാണ് കോട്ടപ്പള്ള ദാറുല്‍ ഖുര്‍ആന്‍ ഓഡിറ്റോറിയ ത്തില്‍ഏരിയാ സംഗമം സംഘടിപ്പിച്ചത്.
മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ മതവും, ജാതിയും കടന്നു വരുന്നതും, സമ്മര്‍ദ്ദങ്ങളിലാക്കുന്നതും വലിയ പ്രത്യാഘാത ങ്ങള്‍ക്കിട വരുത്തും. ഓരോ മതവിഭാഗങ്ങളും ആനുപാതികമായി സാന്നിദ്ധ്യം ഉള്ളിടത്ത് ഞങ്ങളുടെ വിഭാഗത്തിലുള്ളവര്‍ സ്ഥാനാര്‍ ഥിയായി വരണമെന്ന് ചിന്തിക്കുന്നത് ജനാധിപത്യ സംവിധാനങ്ങ ള്‍ക്ക് കടുത്ത വെല്ലുവിളിയാണെന്നും സംഗമം വിലയിരുത്തി.
ഏരിയാ സംഗമം വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ.അശ്റഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെ ക്രട്ടറി റഷീദ് കൊടക്കാട്ട് അധ്യക്ഷത വഹിച്ചു.വിസ്ഡം യൂത്ത് സം സ്ഥാന സെക്രട്ടറി ഒ. മുഹമ്മദ് അന്‍വര്‍, വിസ്ഡം സ്റ്റുഡന്റ്‌സ് സം സ്ഥാന പ്രവര്‍ത്തക സമിതി അംഗം നിയാസ് മൂത്തേടം,വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ പ്രസിഡന്റ് പി. ഹംസക്കുട്ടി സലഫി, ജില്ലാ ട്രഷറര്‍ അബ്ദുള്‍ ഹമീദ് ഇരിങ്ങല്‍ത്തൊടി, എടത്ത നാട്ടുകര മണ്ഡലം പ്രസിഡന്റ് ഹംസ മാടശ്ശേരി, അലനല്ലൂര്‍ മണ്ഡ ലം സെക്രട്ടറി എം.കെ.സുധീര്‍ ഉമ്മര്‍, വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ലാ സെക്രട്ടറി റിഷാദ് പൂക്കാടഞ്ചേരി, ജില്ലാ വൈസ് പ്രസിഡന്റ് കെ.പി.സുള്‍ഫീക്കര്‍, വിസ്ഡം യൂത്ത് മേഖലാ സെക്രട്ടറി എന്‍.ഷഫീ ഖ്, മേഖലാ പ്രസിഡന്റ് സി.മുഹമ്മദ് റാഫി എന്നിവര്‍ സംസാരിച്ചു.
എടത്തനാട്ടുകര, അലനല്ലൂര്‍ മണ്ഡലങ്ങളിലെവിസ്ഡം,യൂത്ത്, സ്റ്റു ഡന്‍സ്, വ്യുമണ്‍സ് പ്രതിനിധികള്‍ ഏരിയ സംഗമത്തില്‍ പങ്കെടു ത്തു.ഓണ്‍ലൈന്‍ കോണ്‍ഫറന്‍സ് പ്രചാരണം, പങ്കാളിത്തം തുടങ്ങിയവയ്ക്ക് ഏരിയ സംഗമം അന്തിമ രൂപം നല്‍കി.