പാലക്കാട്:ജില്ലയില്‍ ഇന്ന് ആകെ 9063 പേര്‍ കോവിഡ് 19 പ്രതിരോധ കുത്തിവെപ്പെടുത്തു.ആകെ ലക്ഷ്യമിട്ടിരുന്നത് 8800 പേരായിരുന്നു. 2180 ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്ന് കുത്തിവെപ്പെടുത്തിട്ടുണ്ട് (805 പേര്‍ ഒന്നാം ഡോസും 1375 പേര്‍ രണ്ടാം ഡോസും).2139 മുന്നണി പ്രവ ര്‍ത്തകരും ഒന്നാം ഡോസ് കുത്തിവെപ്പെടുത്തിട്ടുണ്ട്. 45 വയസ്സി നും 60 വയസിനുമിടയിലുള്ള 226 പേരും ഇന്ന് ഒന്നാം ഡോസ് കുത്തി വെ പ്പ് സ്വീകരിച്ചിട്ടുണ്ട്. 60 വയസ്സിനു മുകളിലുള്ള 4518 പേരാണ് ഒന്നാം ഡോസ് കുത്തിവെപ്പ് സ്വീകരിച്ചിരിക്കുന്നത്.ആകെ 82 കേന്ദ്ര ങ്ങളി ല്‍ 82 സെഷനുകളിലായിട്ടാണ് കുത്തിവെപ്പ് നടന്നത്. ഇന്ന് മൊത്തം 9063 പേര്‍ കുത്തിവെപ്പ് സ്വീകരിച്ചിട്ടുണ്ട്.വാക്‌സിന്‍ എടുത്ത ആര്‍ ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്‌നങ്ങളോ അസ്വസ്ഥതക ളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
