മണ്ണാര്‍ക്കാട്:നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിദ്യാര്‍ ത്ഥികളുടെ പേരുകള്‍ വോട്ടേഴ്‌സ് ലിസ്റ്റില്‍ ചേര്‍ക്കുന്നതിനായി നജാത്ത് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് എന്‍.എസ്.എസ് യൂണി റ്റ് കോളേജില്‍ ഹെല്‍പ്പ് ഡെസ്‌ക്ക് ആരംഭിച്ചു. ജനങ്ങള്‍ക്കിടയില്‍ വോട്ടിന്റെ പ്രാധാന്യം പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തില്‍ തെര ഞ്ഞെടുപ്പ് കമീഷന് കീഴില്‍ നടക്കുന്ന സ്വീപ്പ് പദ്ധതിയുടെ ഭാഗമാ യുള്ള വോട്ട് വണ്ടി തിങ്കളാഴ്ച്ച രാവിലെ കോളേജില്‍ പര്യടനം നട ത്തി.വോട്ട് വണ്ടിയുടെ മണ്ണാര്‍ക്കാട് മേഖല തല പര്യടനത്തിന്റെ ഫ്‌ലാഗ് ഓഫ് കോളേജ് പ്രിന്‍സിപ്പല്‍ പ്രെഫ.എം.മുഹമ്മദ് അലി നിര്‍ വഹിച്ചു.
വോട്ട് വണ്ടി അധികൃതര്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വോട്ടിങ്ങി ന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും വോട്ടേഴ്‌സ് ലിസ്റ്റി ല്‍ പേര് ചേര്‍ക്കുന്നതിന്റെ പരിശീലനം നല്‍കുകയും ചെയ്തു. കോ ളേജ് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ നാസര്‍ സംസാരിച്ചു. എന്‍. എസ്.എസ് യൂണിറ്റിന് കീഴിലുള്ള ഹെല്‍പ്പ് ഡെസ്‌ക്കിന്റെ സേവനം വോട്ടേഴ്‌സ് ലിസ്റ്റില്‍ പേര് ചേര്‍ക്കുന്നതിനുള്ള അവസാന ദിനം വരെ ഉണ്ടാകുമെന്ന് വളണ്ടിയര്‍ സെക്രട്ടറിമാരായ ഗോകുല്‍ കൃഷ്ണ, ഹര്‍ ഷീന പര്‍വീന്‍ എന്നിവര്‍ അറിയിച്ചു.