ഷോളയൂര്‍:അട്ടപ്പാടിയിലെ ജനതയുടെ ആരോഗ്യത്തില്‍ കരുത ലോടെ ആരോഗ്യവകുപ്പ്.നേത്ര പരിശോധന,പ്രമേഹ രോഗം, ക്യാ ന്‍സര്‍,കുഷ്ഠരോഗ ക്യാമ്പുകള്‍ സംഘടിപ്പിച്ച് ആരോഗ്യസുരക്ഷി തത്വം ഉറപ്പാക്കുകയാണ് ആരോഗ്യവകുപ്പ്.ഷോളയൂര്‍ കുടുംബാ രോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഇന്നലെ ചാവടിയൂരിലാണ് നേത്രപരിശോധന,പ്രമേഹ രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ച ത്.ക്യാമ്പില്‍ പങ്കെടുത്ത 25 പേരില്‍ രണ്ട് പേരെ തിമിര ശസ്ത്രക്രി യക്ക് റഫര്‍ ചെയ്തു.ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ് എസ് കാളിസ്വാമി ,അഗളി സാമൂഹ്യാരോഗ്യ കേന്ദ്രം ഓപ്റ്റമെട്രിസ്റ്റ് സൗമ്യ ദേവസ്യ, ജെപിഎച്ച്എന്‍മാരായ തുളസി എം,ദിനിഷാ,എസ് ടി പ്രമോട്ടര്‍ കുഞ്ഞമ്മ,ഡ്രൈവര്‍ മനോജ് എന്നിവര്‍ പങ്കെടുത്തു.
കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയും ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമയാണ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ വച്ച് ക്യാന്‍സര്‍ കുഷ്ഠരോഗ നിര്‍ണയ ക്യാമ്പ് നടത്തി യത്.കഞ്ചിക്കോട് ക്യാന്‍സര്‍ സെന്ററിലെ ഓങ്കോളിസ്റ്റ് ഡോ.എസ് രേഖ ക്യാമ്പിലെത്തിയ എഴുപതോളം പേരെ പരിശോധിച്ചു. പാല ക്കാട് ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. ഷിബുലാല്‍ , ട്രൈബല്‍ ഹെ ല്‍ത്ത് നോഡല്‍ ഓഫീസര്‍ ഡോ. പ്രഭുദാസ് , മെഡിക്കല്‍ ഓഫീസര്‍ ഡോ മുഹമ്മദ് മുസ്തഫ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്. എസ്. കാളി സ്വാമി, പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് പ്രസന്നകുമാരി ,ജെ എച് ഐ രവി എസ്, ജെ പി. എച്.എന്‍ മാര്‍ പ്രിയ,രാജി, സേതുലക്ഷ്മി, ശ്രീ മോള്‍,ആര്‍ സി സി സ്റ്റാഫ് അശ്വതി,ഷാനവാസ്,ലൂയിസ്, നിര്‍മല, ആശുപത്രി സ്റ്റാഫ് രാധാമണി,ലിന്‍സി, ജയ്‌മോന്‍ വര്ഗീസ്, അമൃ ത,ജാഫര്‍ ഡ്രൈവര്‍ മനോജ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.