മണ്ണാര്‍ക്കാട്:നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ പുതിയതായി 1316 പോളിങ് ബൂത്തുകള്‍ക്ക് കൂടി തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകാരം നല്‍കി. 1242 പോളിങ് ബൂത്തുകള്‍ സ്ഥിരം കെട്ടിടത്തിലും 74 എണ്ണം താല്‍കാലിക കെട്ടിടത്തിലുമാണ് പ്രവര്‍ ത്തിക്കുക. തദ്ദേശ തിരഞ്ഞെടുപ്പില്‍ 2109 പോളിങ് ബൂത്തുകളാണ് ഉണ്ടായിരുന്നത്. പുതിയതായി അംഗീകരിച്ച 1316 ഉള്‍പ്പെടെ ജില്ലയി ല്‍ ആകെ 3425 പോളിങ് ബൂത്തുകളിലാണ് വോട്ടെടുപ്പ് നടത്തുക. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഒരു പോളിങ് ബൂത്തില്‍ പര മാവധി 1000 പേരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിജപ്പെടുത്തി യിരിക്കുന്നത്.
ജില്ലയിൽ 1000 -ൽ കൂടുതൽ സമ്മതിദായകരുള്ള പോളിങ് സ്റ്റേഷനു കളെ വിഭജിച്ച് ഓക്സിലറി പോളിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയതായി ജില്ലാ കലക്ടർ
മ്യൺമയി ജോഷി ശശാങ്ക് അറിയിച്ചു. ജില്ലയിൽ 1316 ഓക്സിലറി പോളിങ് സ്റ്റേഷനുകൾക്കാണ് കമ്മീഷൻ അനുമതി നൽകിയത്.
മണ്ഡലം, ഓക്സിലറി ബൂത്തുകളുടെ എണ്ണം എന്നീ ക്രമത്തിൽ
- തൃത്താല – 127
- പട്ടാമ്പി – 124
- ഷൊർണ്ണൂർ – 75
- ഒറ്റപ്പാലം – 101
- കോങ്ങാട് – 92
- മണ്ണാർക്കാട് – 122
- പാലക്കാട് – 94
- മലമ്പുഴ – 84
- ചിറ്റൂർ – 133
- നെന്മാറ – 125
- തരൂർ – 120
- ആലത്തൂർ – 119