കോട്ടോപ്പാടം: ജനവാസ മേഖലയായ പാറപ്പുറം പൂളമണ്ണ പ്രദേശം പുലിപ്പേടിയില്‍.രണ്ട് മാസത്തോളമായി പലയിടങ്ങളിലായി പുലി യെ കണ്ടതായാണ് നാട്ടുകാര്‍ പറയുന്നത്.ഇന്നലെ രാത്രി ഏഴ് മണി യോടെ കോലോത്തൊടി ഇസഹാഖിന്റെ വീടിന് സമീപത്ത് വന്യ ജീവിയെത്തിയിരുന്നു.ഇതിന്റെ ദൃശ്യങ്ങള്‍ ഇസഹാഖിന്റെ വീട്ടി ലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.പുലിയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ തിരുവിഴാം കുന്ന് ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നും വനപാലകരെത്തി പരിശോധന നടത്തി.ദൃശ്യങ്ങളും ശേഖരിച്ചു.അതേ സമയം പ്രദേശത്ത് കണ്ടത് പുലിയാണെന്നത് ഉറപ്പ് വരുത്തുന്നതിനായി ദൃശ്യങ്ങള്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസില്‍ നിന്നും റെയ്ഞ്ച് ഓഫീസിലേക്ക് കൈമാറിയി രിക്കുകയാണ്.
എന്നാല്‍ പൂളമണ്ണ,കാഞ്ഞിരംകുന്ന് പ്രദേശത്ത് പുലിസാന്നിദ്ധ്യമുള്ള തായാണ് നാട്ടുകാര്‍ ഉറപ്പിക്കുന്നത്.ഒരു മാസം മുമ്പ് ടാപ്പിംഗ് തൊഴി ലാളികള്‍ കണ്ടതായും ഓത്തുപള്ളി അവറയുടെ വീടിന് സമീപ ത്തും പുലിയെത്തിയതായും പറയുന്നു.ഇതേ തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയിരുന്നു.ജനവാസമേഖലയില്‍ തുടര്‍ച്ചയായി പുലിയുടെ സാന്നിദ്ധ്യമുണ്ടാകുന്നത് പ്രദേശത്തെ സൈ്വര്യജീവിതം തകര്‍ക്കുകയാണ്.അതിരാവിലെ ടാപ്പിംഗിന് പോകുന്ന തൊഴിലാളികള്‍ ഭയപ്പാടോടൊയാണ് ജോലിക്ക് പോകു ന്നത്.രാവിലെ മദ്രസയിലേക്ക് കുട്ടികളെ വിടാന്‍ രക്ഷിതാക്കളും ഭയപ്പെടുകയാണ്.
ഈ സാഹചര്യത്തില്‍ ജനങ്ങളുടെ ഭീതികയറ്റുന്നതിനാവശ്യമായ നടപടികള്‍ വനംവകുപ്പ് കൈക്കൊള്ളണമെന്ന് വാര്‍ഡ് മെമ്പര്‍ കെടി അബ്ദുള്ള ആവശ്യപ്പെട്ടു.പ്രദേശത്ത് പുലിയുടെ സ്ഥിരം സാ ന്നിദ്ധ്യം ഉറപ്പ് വന്നാല്‍ കൂട് വെച്ച് പിടികൂടുന്നതടക്കമുള്ള നടപടി കള്‍ സ്വീകരിക്കുമെന്ന് തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ അധി കൃതര്‍ അറിയിച്ചു.