പാലക്കാട്:ഏപ്രില്‍ 6 ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ മറവില്‍ഈ മാസം 17 മുതല്‍ 30 വരെ നടക്കുന്ന എസ്.എസ്.എല്‍. സി,പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെക്കാനുള്ള നീക്കം ഉപേക്ഷിക്കണ മെന്ന് കെ.എസ്. ടി.യു ജില്ലാ വാര്‍ഷിക കൗണ്‍സില്‍ യോഗം ആവ ശ്യപ്പെട്ടു. പൊതുപരീക്ഷകള്‍ക്ക് മുന്നോടിയായുള്ള മാതൃകാ പരീ ക്ഷകള്‍ എട്ടിന് അവസാനിക്കുകയാണ്.വിദ്യാഭ്യാസവകുപ്പ് അധി കൃതര്‍ പരീക്ഷ നടത്തിപ്പിനായുള്ളഎല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കെ പരീക്ഷകള്‍ ഏപ്രിലിലേക്ക് മാറ്റാ നുള്ള നീക്കം പ്രതിഷേധാര്‍ഹമാണ്.പരീക്ഷയെഴുതാന്‍ അവസാന വട്ട തയ്യാറെടുപ്പുകള്‍ നടത്തിവരുന്ന കുട്ടികളുടെപഠനതുടര്‍ച്ചയെ പരീക്ഷാമാറ്റംസാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് അധ്യാ പകരും രക്ഷിതാക്കളും. മാത്രമല്ല കുട്ടികളില്‍ മാനസികമായ പിരി മുറുക്കം സൃഷ്ടിക്കുന്നതിനുമത് കാരണമാകും.വേനലിന്റെ കാഠി ന്യം വിദ്യാലയങ്ങളില്‍ കുടിവെള്ള പ്രശ്‌നവും രൂക്ഷമാക്കും.ഇതിന് പുറമെ ഏപ്രില്‍ 13 മുതല്‍ റംസാന്‍ വ്രതാനുഷ്ഠാനം ആരംഭിക്കുന്ന തും പരീക്ഷാര്‍ത്ഥികളില്‍ ഗണ്യമായൊരു വിഭാഗത്തിന് ഏറെ പ്രയാസങ്ങള്‍ ഉളവാക്കും.ഈ വസ്തുതകള്‍ കണക്കിലെടുത്ത് യാതൊ രു കാരണവശാലും പ്രഖ്യാപിച്ച സമയക്രമത്തില്‍ മാറ്റം വരുത്തരു തെന്ന് കെ.എസ്.ടി.യു ആവശ്യപ്പെട്ടു.
സംസ്ഥാന ജനറല്‍ സെക്രട്ടറി കരീം പടുകുണ്ടില്‍ ഉദ്ഘാടനം ചെയ്തു.കെ.ടി.അബ്ദുല്‍ജലീല്‍ അധ്യക്ഷനായി. സെക്രട്ടറി നാസര്‍ തേളത്ത് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.വിദ്യാഭ്യാസ ജില്ലാ-ഉപജില്ലാ പ്രതിനിധികള്‍ പൊതുചര്‍ച്ചയില്‍ പങ്കെടുത്തു.സംസ്ഥാന വൈസ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത്,ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് പാറോക്കോട് ക്രോഡീകരണം നടത്തി.വി.ടി.എ.റസാഖ് തെരഞ്ഞെ ടുപ്പ് നിയന്ത്രിച്ചു.ഭാരവാഹികളായി സിദ്ദീഖ് പാറോക്കോട് (പ്രസിഡ ണ്ട്),കെ.പി.എ.സലീം,ഹംസത്ത് മാടാല,സി. എച്ച്.സുല്‍ഫിക്കറലി, കെ.എം.സാലിഹ,മുഹമ്മദാലി കല്ലിങ്ങല്‍, കെ.ഷറഫുദ്ദീന്‍ (വൈ സ്.പ്രസിഡണ്ടുമാര്‍),നാസര്‍ തേളത്ത്(സെക്രട്ടറി),സ്വഫ് വാന്‍ നാട്ടു കല്‍,എം.എന്‍.നൗഷാദ്,റഷീദ് മരുതൂര്‍, സി.ഫരീദ, പി.സുല്‍ഫിക്ക റലി,ഷിഹാബ് ആളത്ത്(ജോ.സെക്രട്ടറിമാര്‍),എം.എസ്.കരീം മസ്താന്‍ (ട്രഷറര്‍)എന്നിവരെ തെരഞ്ഞെടുത്തു.