അഗളി:സ്വകാര്യ സ്ഥലത്തെ കുളങ്ങളില്‍ വെള്ളം ശേഖരിക്കുന്ന തിനായി വനത്തിലൂടെ നിയമവിരുദ്ധമായി പൈപ്പുകള്‍ സ്ഥാപിച്ച തിനെതിരെ വനംവകുപ്പ് കേസെടുത്തു.പുതൂര്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ വല്ലവട്ടി വനത്തിലാണ് അടിക്കാടുകള്‍ വെട്ടിയൊ തു ക്കി മണ്ണിളക്കി ചാലുകീറി 620 മീറ്റര്‍ ദൂരത്തില്‍ പൈപ്പുകള്‍ സ്ഥാപി ച്ചതായി വനംവകുപ്പ് കണ്ടെത്തിയത്.വനാതിര്‍ത്തിയിലുള്ള മലപ്പു റം സ്വദേശികളായ സെയ്തലവി,മുഹമ്മദ് മുസ്തഫ,ഇബ്രാഹിം എന്നിവ രുടെ സ്ഥലത്തെ വലിയ കുളങ്ങളില്‍ വെള്ളം ശേഖരിക്കാനായാണ് പൈപ്പുകള്‍ സ്ഥാപിച്ചിരുന്നത്.
പഴയൂര്‍ തേക്കുപ്പന,വല്ലവട്ടി ഭാഗങ്ങളിലെ 150 ഓളം ആദിവാസി കുടുംബങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിച്ച് വരുന്ന പഴയൂര്‍ തോട്ടില്‍ നിന്നാണ് വെള്ളം പൈപ്പ് വഴി കുളത്തിലേക്കെത്തിച്ചി രുന്നത്.ജലക്ഷാമം രൂക്ഷമായതോടെ ഊരുനിവാസികള്‍ പരാതി പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അട്ടപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍ സുബൈറിന്റെ നേതൃത്വത്തില്‍ വനപാലക സം ഘം സ്ഥലത്തെത്തി പരിശോധന നടത്തിയത്.ഇത്തരത്തില്‍ മേഖ ലയില്‍ വന്‍തോതിലുള്ള ജലചൂഷണം നടക്കുന്നതിനാല്‍ പ്രദേശത്ത് വന്യജീവി ശല്ല്യം രൂക്ഷമാകുന്നുണ്ട്.പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി.