കോട്ടോപ്പാടം: പഞ്ചായത്തിലെ കാരക്കാട് പൊതുവപ്പാടം ആദിവാ സി കോളനികളില്‍ ഒറ്റപ്പാലം സബ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സന്ദര്‍ശിച്ചു.കൈവശരേഖയില്ലാത്ത ആദിവാസി കോളനിയിലെ സ്ഥലങ്ങള്‍ അളന്ന് തിട്ടപ്പെടുത്തി ഉടന്‍ പട്ടയങ്ങള്‍ നല്‍കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്ന് സബ് കലക്ടര്‍ റെവന്യു ഉദ്യോഗ സ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
പട്ടികജാതി കോളനികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍, വിദ്യാര്‍ ത്ഥികളുടെ പഠനം എന്നിവ മെച്ചപ്പെടുത്തുന്നതിന് നടപടി സ്വീക രിക്കും.കോളനികളിലെ വീടും സ്ഥലവും ഇല്ലാത്തവര്‍ക്ക് മിച്ചഭൂമി പതിച്ച് നല്‍കുന്നതിന് നടപടിയെടുക്കും.ലൈഫ് മിഷന്‍ പദ്ധതിയി ല്‍ ഉള്‍പ്പെടാത്ത ഗുണഭോക്താക്കളെ കണ്ടെത്തി അഡീഷണല്‍ ലി സ്റ്റില്‍ ഉള്‍പര്‌പെടുത്തുന്നതിന് വേണ്ട നടപടി സ്വീകരിക്കും. കാര ക്കാട് കോളനിയില്‍ പുതിയ അങ്കണവാടി നിര്‍മിക്കുന്നതിന് നട പടി സ്വീകരിക്കും.ഇത് സംബന്ധിച്ച് സാമൂഹ്യ നീതി വകുപ്പിന് റിപ്പോര്‍ട്ട് നല്‍കും.ആവശ്യമായ രേഖകള്‍ റവന്യു വകുപ്പ് തന്നെ തയ്യാറാക്കി നല്‍കും.
പൊതുവപ്പാടം കോളനിയില്‍ കിണര്‍,സംരക്ഷണഭിത്തി എന്നിവ നിര്‍മിക്കും.ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടു ത്തിയാണ് ഇവ നടപ്പാക്കുക.സ്‌കൂളില്‍ പോകാതെ പഠനം മുടങ്ങിയ കോളനിയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളേയും പട്ടികവര്‍ഗ വികസ ന വകുപ്പിന്റെ മലമ്പുഴയിലെ ആശ്രമം സ്‌കൂളില്‍ തുടര്‍പഠനത്തി നെത്തിച്ച് വിദ്യാഭ്യാസം നല്‍കും.കോളനിയിലെ കുട്ടികള്‍ക്ക് ജഴ് സി,ഫുട്‌ബോള്‍ എന്നിവ വിതരണം ചെയ്തു.കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കല ജസീന,ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍മാരായ കെ ഗിരിജ,മല്ലിക,പഞ്ചായത്ത് അംഗം നിജോ വര്‍ഗീസ്,എസ് സി പ്രമോട്ടര്‍ അപ്പുക്കുട്ടന്‍ എന്നിവരും സംഘത്തിലു ണ്ടായിരുന്നു.