മണ്ണാര്‍ക്കാട്:കാത്തിരിപ്പിന്റെ ഒരു വര്‍ഷത്തിന് വിരാമം. മണ്ണാര്‍ ക്കാട് മറ്റൊരു പൂരനാളുകളിലേക്ക് കൂടി ഉണരുന്നു.നാളെ പുറപ്പാട് നടക്കുന്നതോടെ തട്ടകം പൂരനിറമണിയും.കോവിഡ് മഹാമാരി ഒഴിയാതെ നില്‍ക്കുന്നതിനാല്‍ ഇക്കുറി ആഘോഷങ്ങളും ആരവ ങ്ങളുമില്ലാതെ ചടങ്ങുകള്‍മാത്രമായാണ് പൂരാഘോഷം. പൂരത്തോ ടനുബന്ധിച്ച വിശ്രുതമായ പൂരം പുറപ്പാട് ഞായറാഴ്ച രാത്രി 11-ന് നടക്കും.
ഫെബ്രുവരി 21 മുതല്‍ 28 വരെയാണ് മണ്ണാര്‍ക്കാട് പൂരം.ക്ഷേത്രം തന്ത്രി പന്തലക്കോടത്ത് ശങ്കരനാരായണന്‍ (സജി) നമ്പൂതിരിപ്പാ ടിന്റെ കാര്‍മികത്വത്തിലാണ് താന്ത്രികച്ചടങ്ങുകള്‍ നടക്കുന്ന ത്.എല്ലാദിവസവും ക്ഷേത്രത്തില്‍ രാവിലെ 5.30-ന് ഗണപതിഹോമം, ആറിന് ഉഷഃപൂജ, ഉച്ചയ്ക്ക് 12-ന് ഉച്ചപ്പൂജ തുടര്‍ന്ന് ചതുര്‍ശ്ശതം, വൈ കീട്ട് 6.30-ന് ദീപാരാധന, അത്താഴപൂജ തുടര്‍ന്ന് ഭഗവതിക്ക് കളംപാട്ട് എന്നിവ നടക്കും.രണ്ടാം പൂരമായ തിങ്കളാഴ്ച രാവിലെ ഒമ്പതുമണിമു തല്‍ 12 മണി വരെ ആറാട്ടെഴുന്നള്ളിപ്പ്. തുടര്‍ന്ന് മേളം, നാദസ്വരം, വൈകുന്നേരം ആറിന് നാദസ്വരം, രാത്രി 8.30-ന് ആറാട്ടെഴുന്നള്ളിപ്പ്, മേളം, ഇടയ്ക്ക പ്രദക്ഷിണം.23-ന് കൊടിയേറ്റം നടക്കും. രാവിലെ ഒമ്പതുമുതല്‍ 12 വരെ കുന്തിപ്പുഴ ആറാട്ടുകടവില്‍ ആറാട്ടെഴുന്ന ള്ളിപ്പ്, ആറുമുതല്‍ നാദസ്വരം, വൈകീട്ട് 5.30-ന് കൊടിയേറ്റം, തുടര്‍ ന്ന് കൊമ്പുപറ്റ്, കുഴല്‍പറ്റ്, രാത്രി 8.30-ന് ആറാട്ടെഴുന്നള്ളിപ്പ്, ഇട യ്ക്ക പ്രദക്ഷിണം എന്നിവയുണ്ടാകും.
26-ന് ചെറിയാറാട്ട് നടക്കും. രാവിലെ ഒമ്പതു മുതല്‍ 12 മണി വരെ ആറാട്ടെഴുന്നള്ളിപ്പ്, വൈകുന്നേരം നാലുമണിമുതല്‍ ഓട്ടന്‍തുള്ള ല്‍, തുടര്‍ന്ന് നാദസ്വരം, ആറാട്ടെഴുന്നള്ളിപ്പ്, മേളം, ഇടയ്ക്ക പ്രദക്ഷി ണം എന്നിവയുണ്ടാകും. 27-നാണ് വലിയാറാട്ട് നടക്കുന്നത്. രാവിലെ 8.30 മുതല്‍ ആറാട്ടെഴുന്നള്ളിപ്പ്, കുന്തിപ്പുഴ ആറാട്ടുകടവില്‍ കഞ്ഞി പാര്‍ച്ച. ഭക്തര്‍ക്ക് കഞ്ഞിവിതരണമുണ്ടാകില്ല.വൈകുന്നേരം മൂന്നു മണിക്ക് ചാക്യാര്‍കൂത്ത്, ആറുമണിക്ക് ഡബിള്‍ നാദസ്വരം, ഏഴു മണിക്ക് ഡബിള്‍ തായമ്പക, തുടര്‍ന്ന് കൊമ്പുപറ്റ്, കുഴല്‍പറ്റ്, രാത്രി 9.30 മുതല്‍ ആറാട്ടെഴുന്നള്ളിപ്പ്, മേളം, കാഴ്ചശീവേലി എന്നിവ നട ക്കും.ചെട്ടിവേല ദിവസമായ 28-ന് വൈകുന്നേരം നാലുമുതല്‍ അഞ്ചുവരെ യാത്രാബലി, താന്ത്രികച്ചടങ്ങുകള്‍, തുടര്‍ന്ന് സ്ഥാനീയ ചെട്ടിയാന്മാരെ ക്ഷേത്രത്തിലേക്ക് ആനയിക്കല്‍, ഏഴുമണിമുതല്‍ എട്ടുമണിവരെ ആറാട്ടെഴുന്നള്ളിപ്പ്, തുടര്‍ന്ന് 21 പ്രദക്ഷിണം, കൊടി യിറക്കല്‍ എന്നിവ നടക്കും.