കോട്ടോപ്പാടം:കുഷ്ഠരോഗ നിര്‍ണ്ണയ പരിപാടിയായ അശ്വമേധം മൂന്നാം ഘട്ടപരിപാടിയുടെ കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് തല സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം സംഘടിപ്പിച്ചു. 2020 ജനു വരി 30 മുതല്‍ ആരംഭിച്ച പരിപാടിയില്‍ പരിശീലനം നേടിയ സന്ന ദ്ധ പ്രവര്‍ത്തകര്‍ വീടുകളില്‍ ചെന്ന് ഫ്‌ലാഷ് കാര്‍ഡുകള്‍ കാണിച്ച് തൊലിപ്പുറത്തുണ്ടാകുന്ന വിത്യാസങ്ങള്‍ മനസിലാക്കുകയും അങ്ങ നെയുള്ളവരെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് റഫര്‍ ചെയ്യുക യും രോഗികളായവരെ കൃത്യമായി ചികിത്സിച്ച് സുഖപ്പെടുത്തുക യും ചെയ്യും. പരിശീലനത്തിന് കോട്ടോപ്പാടം കുടുംബാരോഗ്യ കേ ന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ: അബ്ദു കല്ലടി, അലനല്ലൂര്‍ ആരോ ഗ്യ ബ്ലോക്ക് സൂപ്പര്‍ വൈസര്‍ നാരായണന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടോംസ് വര്‍ഗ്ഗീസ്, എന്നിവര്‍ ക്ലാസ് എടുത്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് ജോര്‍ജ്ജ് വര്‍ഗ്ഗീസ്, ജൂനിയര്‍പബ്ലിക്ക് ഹെല്‍ ത്ത് നഴ്‌സ് റുഖിയ, സ്റ്റാഫ് നഴ്‌സ് ഫെബ്‌ന എന്നിവര്‍ നേതൃത്വം നല്‍കി.