മണ്ണാര്‍ക്കാട്:വൈദേശിക ആധിപത്യത്തിനെതിരായി മലബാറിലെ ജനങ്ങള്‍ നിര്‍വ്വഹിച്ചത് ചരിത്രദൗത്യമാണെന്ന് ചരിത്രകാരനും കേ രള മാപ്പിള കലാ അക്കാദമി ചെയര്‍മാനുമായ ഡോ.ഹുസൈന്‍ രണ്ട ത്താണി പറഞ്ഞു.മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജ് അറബി ക് ആന്‍ഡ് ഇസ്‌ലാമിക് ഹിസ്റ്ററി വിഭാഗം മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മാപ്പിള കലാ അക്കാദമിയുടെ സഹകരണത്തോടെ നടത്തുന്ന സെമിനാര്‍ പരമ്പരകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സം സാരിക്കുകയായിരുന്നു അദ്ദേഹം.
ജാതി-മത ചിന്തകള്‍ക്കതീതമായി മലബാറിലെ ജനങ്ങള്‍ ഒത്തൊ രുമിച്ച് അധിനിവേശ ശക്തികള്‍ക്കെതിരായി നടത്തിയ പോരാട്ട ങ്ങള്‍ക്ക് ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ അതുല്യസ്ഥാന മുണ്ടെന്നും അദ്ദേഹം പറഞ്ഞു.മലബാറില്‍ 1921ല്‍ നടന്ന അധിനി വേശ വിരുദ്ധ പോരാട്ടങ്ങളുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് അക്കാദമി സെക്രട്ടറിയും നിരൂപകനുമായ ഫൈസല്‍ എളേറ്റില്‍ ‘സമരസാഹിത്യങ്ങളിലെ മലബാര്‍’ എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു. കല്ലടി കോളേജ് മാനേജിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. സി. കെ സയ്യിദ് അലി സെമിനാര്‍ പരമ്പരയുടെ ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു.
പ്രിന്‍സിപ്പല്‍ പ്രൊഫ. എ.എം ഷിഹാബ് അദ്ധ്യക്ഷത വഹിച്ചു. പ്രൊ ഫ. ഫാത്തിമത് ഫൗസിയ, പ്രൊഫ.പി മുഹമ്മദലി, പ്രൊഫ. മൊയ്തീന്‍ ഒ.എ, ഡോ.എം.ഫൈസല്‍ ബാബു, സി.ബാഹിര്‍ അബ്ദു റഹീം എന്നി വര്‍ സംസാരിച്ചു. ഇസ് ലാമിക് ഹിസ്റ്ററി വിഭാഗം മേധാവി ഡോ.ടി. സൈനുല്‍ ആബിദ് സ്വാഗതവും പ്രോഗ്രാം കോ-ഓര്‍ഡി നേറ്റര്‍ മുഷ്താഖലി സി.കെ നന്ദിയും പറഞ്ഞു.