മണ്ണാര്‍ക്കാട് : സ്വാര്‍ത്ഥത ഉപേക്ഷിച്ച് ക്രിസ്തുവിന്റെ സഹന ജീവിത ത്തോട് ചേര്‍ന്നുനില്ക്കണമെന്ന് പാലക്കാട് രൂപതാ സഹായ മെത്രാ ന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ പറഞ്ഞു. പെരിമ്പടാരി ഹോളി സ്പി രിറ്റ് ഫൊറോന ഇടവകയില്‍, വലിയ നോമ്പിന് ആരംഭം കുറിച്ചു കൊണ്ടുള്ള വിഭൂതി തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മി കത്വം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനുഷിക മായ പോരായ്മകളും ബലഹീനതകളും എപ്പോഴും മനുഷ്യജീവിത ത്തില്‍ പ്രകടമായിക്കൊണ്ടിരിയ്ക്കും.എന്നാല്‍ അത്തരം ബലഹീന തകളെ ആത്മാവിന്റെ ശക്തിയാല്‍ അതിജീവിക്കുവാന്‍ നോമ്പ് ആചരണം നമ്മെ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇടവക വികാരി റവ. ഡോ. ജോര്‍ജ്ജ് തുരുത്തിപ്പള്ളില്‍, അസി. വികാരി ഫാ. ജോണ്‍സണ്‍ വലിയപാടത്ത്, കൈക്കാരന്മാരായ ജോസ് കാട്രുകുടിയില്‍, ബേബി കണ്ണംപള്ളില്‍, ഇടവകയിലെ പന്ത്രണ്ട് കുടുംബ കൂട്ടായ്മകളിലെ സെക്രട്ടറിമാര്‍, കുടുംബ കൂട്ടായ്മ കണ്‍വീനര്‍ അജോ വട്ടുകുന്നേല്‍, കത്തോലിക്ക കോണ്‍ഗ്രസ് യൂണിറ്റ് പ്രസിഡന്റ് ജോസ് വാകശ്ലേരി എന്നിവരുടെ നേതൃത്വ ത്തില്‍ സ്വീകരണം നല്‍കി.വിഭൂതി തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് റവ. ഡോ. ജോര്‍ജ്ജ് തുരുത്തിപ്പള്ളി, ഫാ. ജോണ്‍സണ്‍ വലിയപാ ടത്ത്, ഫാ. ജിബിന്‍ പുലവേലില്‍ എന്നിവര്‍ സഹകാര്‍മ്മികരായി.