സര്‍ക്കാരിന് പ്രൊപ്പസല്‍ സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പില്‍ ഡിടിപിസി

മണ്ണാര്‍ക്കാട് : പ്രകൃതിയുടെ വശ്യസുന്ദരമായ കാഴ്ചകള്‍ സമ്മാനിക്കു ന്ന കുന്തിപ്പുഴയിലെ കുരുത്തിച്ചാലില്‍ പരിസ്ഥിതി സൗഹൃദ ടൂറി സം പദ്ധതി നടപ്പിലാക്കുന്നതിനായുള്ള നടപടിക്രമങ്ങളുമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ മുന്നോട്ട്.പദ്ധതി സംബന്ധിച്ച് അം ഗീകാരത്തിനായി സര്‍ക്കാരിന് പ്രൊപ്പോസല്‍ സമര്‍പ്പിക്കാനുള്ള ത യ്യാറെടുപ്പിലാണ് ഡിടിപിസി.ടൂറിസം പദ്ധതിക്കായി റെവന്യു വകു പ്പിന്റെ നേതൃത്വത്തില്‍ സര്‍വ്വേ നടത്തി രണ്ടരയേക്കറോളം ഭൂമി കണ്ടെത്തിയിട്ടുണ്ട്.ഈ സ്ഥലം മിച്ചഭൂമിയായതിനാല്‍ പൊതു ആവ ശ്യത്തിലേക്ക് മാറ്റുന്നതിന് സംസ്ഥാന ലാന്റ് ബോര്‍ഡിന്റെ അനു മതി വേണം.ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് തഹസില്‍ദാര്‍ ജില്ലാ കള ക്ടര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

പാറക്കെട്ടുകളും കയങ്ങളും നിറഞ്ഞ കുരുത്തിച്ചാലില്‍ നിരവധി അപകടങ്ങളുണ്ടായിട്ടുള്ളതിനാല്‍ കര്‍ശന സുരക്ഷയോടെയാകും പരിസ്ഥിതി ടൂറിസം പദ്ധതി നടപ്പിലാക്കുക.കഴിഞ്ഞ വര്‍ഷം മല വെള്ളപ്പാച്ചില്‍ പെട്ട് രണ്ട്പേര്‍ മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ ദുര ന്തം.ഇതേ തുടര്‍ന്ന് സന്ദര്‍ശകര്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തി ഒറ്റപ്പാലം സബ്കളക്ടര്‍ ഉത്തരവിടുകയും റെവന്യു വകുപ്പ് കുരുത്തി ച്ചാലിലേക്കുള്ള വഴിയില്‍ ചെക്ക് പോസ്റ്റ് സ്ഥാപിക്കുകയും ചെയ്തി രുന്നു.ഇതിന് പിറകെയാണ് ടൂറിസം സാധ്യത കൂടി പരിശോധിക്ക പ്പെട്ടത്.താലൂക്കിലെ റെവന്യു സംഘത്തോടൊപ്പം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ കഴിഞ്ഞ സെപ്റ്റംബര്‍ മാസ ത്തില്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തു കയും ചെയ്തിരുന്നു.

വിനോദ സഞ്ചാരത്തിന് മാത്രമല്ല കാര്‍ഷിക ജലസേചന പദ്ധതിക്കും കുരുത്തിച്ചാലില്‍ സാധ്യതയുള്ളതായാണ് വിലയിരുത്തപ്പെടുന്നത്. രണ്ടാഴ്ച മുമ്പ് ജില്ലാ പഞ്ചായത്ത് അംഗം ഗഫൂര്‍ കോല്‍ക്കളത്തില്‍ വാര്‍ഡ് മെമ്പര്‍ വിജയലക്ഷ്മി സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവരോ ടൊപ്പം കുരുത്തിച്ചാല്‍ സന്ദര്‍ശിച്ചിരുന്നു.പ്രകൃതി സൗഹൃദ വിക സന സാധ്യതകള്‍ ഏറെയുള്ളതായാണ് സംഘം ചൂണ്ടിക്കാട്ടുന്നത്. ടൂറിസം പദ്ധതി വരുന്നത് ഗ്രാമ പഞ്ചായത്തിലേക്ക് വികസത്തിന്റെ വാതില്‍ തുറക്കുക കൂടി ചെയ്യും.ആദിവാസി ജനതയുള്‍പ്പടെ പ്രദേ ശത്ത് നൂറില്‍പ്പരം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്.തദ്ദേശീയരുടെ കരകൗശല ഉല്‍പ്പന്നങ്ങള്‍ക്കും കാട്ടുതേന്‍ ഉള്‍പ്പടെയുള്ള വനവിഭ ങ്ങളുടെ വിപണനം വഴി വരുമാനമുള്ള തൊഴിലവസരങ്ങളും സൃ ഷ്ടിക്കപ്പെടും.

കുമരംപുത്തൂര്‍ പഞ്ചായത്തിലെ പയ്യനെടം വില്ലേജിലാണ് കുരുത്തി ച്ചാല്‍ സ്ഥിതി ചെയ്യുന്നത്.സൈലന്റ് വാലിയില്‍ നിന്നും ഉത്ഭവിച്ചി റങ്ങുന്ന കുന്തിപ്പുഴ കുത്തനെ താഴേക്ക് പതിച്ച് നുരഞ്ഞ് പതഞ്ഞൊ ഴുകുന്ന ജലപ്രവാഹമാണ് കുരുത്തിച്ചാല്‍ വെള്ളച്ചാട്ടം.സൈലന്റ് വാലി മലനിരകളുടെ ഹരിതഭംഗിയും തെളിയമുള്ള വെള്ളവും വറ്റാത്ത നീര്‍ച്ചാലുകളുമെല്ലാം കാഴ്ചസൗന്ദര്യത്തിന്റെ തുരുത്ത് സൃഷ്ടിക്കുന്നു ഇവിടെ.ജില്ലയ്ക്ക് അകത്ത് നിന്നും പുറത്ത് നിന്നും കുരുത്തിച്ചാല്‍ കാണാന്‍ നിരവധി സന്ദര്‍ശകരാണ് എത്താറുള്ളത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!